തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ സർക്കാർ തൽക്കാലം കൈവെക്കില്ല. ധനമന്ത്രി തോമസ് െഎസക്കാണ് സാലറി ചലഞ്ച് തൽക്കാലത്തേക്കെങ്കിലും ഇല്ലെന്ന് വാർത്തസമ്മേളനത്തിൽ സൂചന നൽകിയത്.
ജീവനക്കാർക്ക് സ്വീകാര്യമല്ലാത്ത തീരുമാനങ്ങള്‍ അടിച്ചേല്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 'ധിറുതി പിടിച്ചുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കില്ല. ഇപ്പോള്‍ സംഘടനകള്‍ക്കെല്ലാം എതിര്‍പ്പാണ്. അത് മാറുമോയെന്ന് നോക്കട്ടെ. സര്‍ക്കാര്‍ കാത്തിരിക്കാന്‍ തയാറാണ്'- ധനമന്ത്രി പറഞ്ഞു. സാലറി ചലഞ്ച് ആറുമാസം കൂടി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
പക്ഷേ, ജീവനക്കാരുടെ ഭാഗത്തുനിന്ന് രാഷ്ട്രീയാതീതമായ എതിര്‍പ്പുയര്‍ന്നതോടെ നടപ്പാക്കിയിരുന്നില്ല. സാലറി ചലഞ്ച് വേണമോയെന്ന് പരിശോധിക്കണമെന്നും ജീവനക്കാരുടെ വികാരം ഉൾക്കൊള്ളണമെന്നുമുള്ള നിലപാട് സി.പി.എം സെക്രേട്ടറിയറ്റും കൈക്കൊണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.