ന്യൂഡൽഹി: അടുത്തകാലം വരെ ഹൈകമാൻഡിെൻറ സ്വന്തക്കാരനായി അറിയപ്പെട്ട സിറ്റിങ് എം.പ ി പ്രഫ. കെ.വി. തോമസിന് കോൺഗ്രസ് ലോക്സഭ സീറ്റ് നിഷേധിച്ചു. ദീർഘകാലമായി എറണാകു ളത്ത് കോൺഗ്രസ് ടിക്കറ്റിന് ഉടമയായിരുന്ന അദ്ദേഹത്തെ മാറ്റിനിർത്തി യുവനേതാവാ യ ഹൈബി ഇൗഡന് സീറ്റ്.
സീറ്റ് കിട്ടാൻ കെ.വി. തോമസ് തീവ്രശ്രമം നടത്തിയിരുന്നു. എന്ന ാൽ, ജയസാധ്യത സംബന്ധിച്ച എ.െഎ.സി.സി സർവേ, അടുത്ത കാലത്ത് ഹൈകമാൻഡ് പരിഗണിച്ച ചില പരാതികൾ എന്നിവ മുൻനിർത്തിയാണ് തോമസിെൻറ പേരു വെട്ടിയത്. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുേഗാപാൽ എന്നിവരുടെ പിന്മാറ്റത്തിൽനിന്ന് വ്യത്യസ്തമായി, സീറ്റ് കിട്ടുമെന്ന് അവസാന നിമിഷം വരെ കെ.വി. തോമസ് പ്രതീക്ഷ വെച്ചിരുന്നു.
തോമസിന് സീറ്റ് നിഷേധിച്ചതോടെ മൂന്ന് സിറ്റിങ് എം.പിമാരാണ് ഇൗ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത്. തോമസ് വീണ്ടും മത്സരിച്ചാൽ തോൽക്കാൻ സാധ്യതയുണ്ടെന്നും, ഹൈബിക്ക് ഏറെ വിജയസാധ്യത ഉണ്ടെന്നുമാണ് പാർട്ടി സർവേയിൽ തെളിഞ്ഞത്. ബി.ജെ.പിയോട് മയമുള്ള നയമുണ്ടെന്ന സംശയങ്ങൾ നേതൃത്വം കുറിച്ചിടുകയും ചെയ്തിരുന്നു.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ പദവി അടുത്തകാലം വരെ കെ.വി. തോമസിനായിരുന്നു. എന്നാൽ, നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഗവർണറെ വിളിപ്പിച്ചതടക്കമുള്ള നടപടികൾക്കിടയിൽ ചെയർമാൻ എന്ന നിലയിൽ കെ.വി. തോമസ് സർക്കാറിനോട് മൃദുസമീപനം കാണിച്ചുവെന്ന ആക്ഷേപം ഉയരുകയും ചെയ്തിരുന്നു.
സൂചനകൾ കിട്ടിയതിനെ തുടർന്ന് കെ.വി. തോമസ് കേരളത്തിലെ മുതിർന്ന നേതാക്കളുമായും സോണിയ ഗാന്ധിയുമായും ബന്ധപ്പെട്ട് തെൻറ ന്യായീകരണങ്ങൾ നിരത്തിയിരുന്നു. സോണിയ ഗാന്ധിയുടെ വിശ്വസ്തനെന്ന നിലയിലാണ് കഴിഞ്ഞ തവണയും കെ.വി. തോമസ് സീറ്റ് സമ്പാദിച്ചത്.
എന്നാൽ, രാഹുൽ ഗാന്ധിയിലേക്കുള്ള തലമുറ മാറ്റത്തിനിടയിൽ, തോമസിന് ഹൈകമാൻഡ് ബന്ധം ദുർബലമായി. മുൻ എം.പി ജോർജ് ഇൗഡെൻറ മകനാണ് ഹൈബി ഇൗഡൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.