തിരുവനന്തപുരം: നിയമ പണ്ഡിതരുൾപ്പെടെയുള്ളവർ രണ്ടുവർഷത്തിലേറെ വിശദമായി ആലോ ചിച്ചാണ് രാജ്യത്തിെൻറ ഭരണഘടനക്ക് രൂപംനൽകിയതെന്നും ആ ഭരണഘടനക്കു കീഴിൽ രണ്ടു തരം പൗരന്മാരില്ലെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിെൻറ കലാജാഥ തോന്നയ്ക്കൽ ചെമ്പകമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്ന കാലമാണിത്. ഇന്ത്യയിൽ വേർതിരിവുകളില്ലാതെ എല്ലാ പൗരന്മാർക്കും തുല്യാവകാശമുണ്ട്.
ഇവിടേക്ക് അഭയാർഥികളായി വരുന്നവരെയും സ്വീകരിക്കാനുള്ള വിശാലമനസ്കത ഉണ്ടാകണം. ഇതിന് വിരുദ്ധമായ നയങ്ങളാണ് നടപ്പാക്കപ്പെടുന്നത്. അത് ലോകത്തിനു മുന്നിൽ ഇന്ത്യക്ക് നാണക്കേടുണ്ടാക്കി. ഇതിനെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമാണ്. ഇക്കാര്യത്തിൽ കേരളം രാഷ്ട്രത്തെ നയിക്കുന്ന ദീപമാവണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.