അടച്ചിട്ടിരുന്ന പ്ലാച്ചിമട കൊക്കകോള കമ്പനിയിൽ 550 കിടക്കകളുടെ കോവിഡ്​ ചികിത്സ കേന്ദ്രം

തിരുവനന്തപുരം: കോവിഡിന്‍റെ മൂന്നാംതരംഗത്തെ നേരിടാൻ ആരോഗ്യ സംവിധാനം വിപുലപ്പെടുത്തി സംസ്​ഥാനം. പാലക്കാട്​ പെരുമാട്ടിയിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന പ്ലാച്ചിമട കൊക്കകോള കമ്പനിയിൽ കോവിഡ്​ ചികിത്സ കേന്ദ്രം ആരംഭിച്ചു. 550 കിടക്കകളുടെ സൗകര്യമാണ്​ ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന്​ സർക്കാർ അറിയിച്ചു.

20 വർഷമായി അടച്ചിട്ടിരിക്കുകയാണ്​ പ്ലാൻറ്​. ഇവിടത്തെ അടിസ്​ഥാന സൗകര്യ​ങ്ങൾ മെച്ചപ്പെടുത്തിയ ശേഷം ഹിന്ദുസ്​ഥാൻ കൊ​ക്കകോള ബിവറേജസ്​ ലിമിറ്റഡ്​ കെട്ടിടം ജില്ല ഭരണകൂടത്തിന്​ വിട്ടുനൽകുകയായിരുന്നു. 


35000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ 550 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ ഓക്സിജൻ സൗകര്യമുള്ള 100 കിടക്കകൾ, വെന്‍റിലേറ്റർ സൗകര്യമുള്ള 20 കിടക്കകൾ, 50 ഐ.സി.യു കിടക്കകൾ എന്നിവ സജ്ജമാക്കി. എയർ കണ്ടീഷണറോടു കൂടിയ റെഡിമെയ്ഡ് ക്യാബിനുകൾ, എല്ലാ ബെഡുകളിലും ആവശ്യമനുസരിച്ചുള്ള സിലിണ്ടര്‍ സപ്പോര്‍ട്ട്, രണ്ട് കെ.എല്‍ വരെ ശേഷി ഉയര്‍ത്താവുന്ന ഒരു കെ.എല്‍ ഓക്സിജന്‍ ടാങ്ക്, പോര്‍ട്ടബിള്‍ എക്സ്-റേ കണ്‍സോള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ്​ ഒ.പി, ഫാർമസി എന്നിവയും തയ്യാറാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്​ബുക്കിലൂടെ അറിയിച്ചു.


നാലാഴ്ച കൊണ്ട് 1.10 കോടി ചെലവിലാണ് നിർമിച്ചത്. ജില്ലാ ദുരന്ത നിവാരണ അതോറ്റിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് 80 ലക്ഷം രൂപ ഇതിലേക്ക്​ നൽകി. ബാക്കി തുക സംഭാവനകളിലൂടെ സമാഹരിക്കുകയും ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

Tags:    
News Summary - non functioning Coca Cola plant in Palakkad into a 550 bed Covid treatment center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.