ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; കൊച്ചിയിൽ ഒരാൾ കൊല്ലപ്പെട്ടു

കൊച്ചി: കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാൾ സ്വദേശി ആസാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആസാദിന്‍റെ സുഹൃത്തും ബംഗാൾ സ്വദേശിയുമായ സാക്കിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി എസ്.ആർ.എം റോഡിലാണ് സംഭവം. ആസാദും സാക്കിറും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം സംബന്ധിച്ച പൊലീസിന്‍റെ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - non-state worker killed in kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.