കൊച്ചി: ഡ്രൈവർ ഗവാസ്കറിനെ മർദിച്ച കേസിൽ എ.ഡി.ജി.പി സുധേഷ് കുമാറിന്‍റെ മകൾ സ്നിഗ്ധ കുമാറിന്‍റെ അറസ്റ്റ് തടയാനാവില്ലെന്ന് ഹൈകോടതി. എ.ഡി.ജി.പിയുടെ മകൾക്ക് പ്രത്യേക പരിഗണന നൽകാനാവില്ല. എ.ഡി.ജി.പിയുടെ മകൾ രാജ്യത്തെ ഏത് പൗരനും തുല്യയാണ്. ഇടക്കാല ഉത്തരവില്ലെന്ന വ്യക്തമാക്കിയ കോടതി ഹരജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
മ്യൂസിയം പൊലീസെടുത്ത കേസ് റദ്ദാക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് എ.ഡി.ജി.പിയുടെ മകൾ കോടതിയെ സമീപിച്ചത്.
അതേസമയം, സ്നിഗ്ധ കുമാറിന്‍റെ പരാതിയിലെടുത്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹരജിയിൽ പൊലീസ് ഡ്രൈവർ ഗവാസ്കറുടെ അറസ്റ്റ് കഴിഞ്ഞദിവസം ഹൈകോടതി തടഞ്ഞിരുന്നു. ഫോൺ രേഖകളുടെ റിപ്പോർട്ട് ലഭിച്ചുവെന്നും രണ്ടു പേരും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.