തിരുവനന്തപുരം: ആർ.എസ്.എസ് നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ നിര്‍ദേശം സ്കൂളുകളിലേക്ക് അയച്ച സാഹചര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കുലറിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവും രംഗത്തുവന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.
ആർ.എസ്.എസ് നേതാവിെൻറ ജന്മശതാബ്ദി സംബന്ധിച്ച് എം.എച്ച്.ആർ.ഡി നിര്‍ദേശം താഴേക്ക് നല്‍കിയതല്ലാതെ ആഘോഷം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയോ നിര്‍ദേശം നല്‍കുകയോ ചെയ്തിട്ടില്ല. സര്‍ക്കുലറുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് വീഴ്ചയുണ്ടായിട്ടില്ല. ആഘോഷവും നടന്നിട്ടില്ല. വിദ്യാഭ്യാസ വകുപ്പില്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാറിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സര്‍ക്കുലര്‍ അയക്കാനിടയായ സാഹചര്യം വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.