തിരുവനന്തപുരം: നോട്ട് നിരോധനം ഏൽപ്പിച്ച ആഘാതത്തിൽ കേരളത്തിന് താങ്ങായത് പ്രവാസികളുടെ പണം. പണച്ചുരുക്കത്തിൽ നട്ടം തിരിഞ്ഞ വിപണിക്ക് ഇത് ആശ്വാസം പകർന്നു. സമ്പദ്ഘടനയെ തകർച്ചയിൽനിന്ന് രക്ഷിക്കാൻ പ്രവാസികൾ അയച്ച പണം സഹായകമായെന്ന് ധനകാര്യ വിദഗ്ധർ പറയുന്നു. നോട്ട് നിരോധനം പ്രഖ്യാപിച്ച ആദ്യദിനങ്ങളിൽ പ്രവാസി പണം കേരളത്തിലേക്ക് വരുന്നതിൽ കുറവുണ്ടായി. ബാങ്കുകളിൽനിന്ന് പണം പിൻവലിക്കുന്നതിലെ ആശയകുഴപ്പവും ഇതിനു കാരണമായി. പിന്നീട് ബാങ്കുകളിൽ പ്രവാസി നിക്ഷേപം വർധിക്കുകയായിരുന്നു. വിപണിയെയും നിർമാണ മേഖലയെയും ഇതു സജീവമാക്കി.
2016 ജൂൺ 30ലെ കണക്കു പ്രകാരം 1,42,668 കോടി രൂപയായിരുന്നു പ്രവാസി നിക്ഷേപം. അത് ഇക്കൊല്ലം ജൂൺ ആയപ്പോൾ 1,54,252 കോടിയായി. 11,584 കോടിയുടെ വർധന. എട്ട് ശതമാനമാണ് വളർച്ച നിരക്ക്. മൊത്തം നിേക്ഷപ വളർച്ച 12 ശതമാനമാണ്. അതേസമയം, ബാങ്കുകളിൽ നിേക്ഷപം ഉയർന്നപ്പോഴും വായ്പ നാലു ശതമാനം കണ്ട് ഇടിഞ്ഞു. േനാട്ട് അസാധുവായ ആദ്യ മൂന്നു മാസംകൊണ്ട് സംസ്ഥാന വരുമാനത്തിൽ 2000 േകാടിയുടെ കുറവാണ് വന്നത്. ജി.എസ്.ടി വന്നപ്പോൾ ജൂലൈയിൽ മാത്രം 700കോടി രൂപ കുറഞ്ഞു. ഇതു വൻ സാമ്പത്തിക ഞെരുക്കമാണ് സർക്കാറിനുമുണ്ടാക്കിയത്.
സംസ്ഥാനത്തെ അസംഘടിത-സേവന-കാർഷിക മേഖലകളിൽ നോട്ട് നിരോധനം വലിയ പ്രയാസം സൃഷ്ടിച്ചു. റബർ നാണ്യവിളകളുടെ വില തകർച്ചയോടെ കാർഷിക മേഖല ദശാബ്ദത്തിലേെറയായി പ്രതിസന്ധിയിലാണ്. നോട്ട് നിരോധനത്തോടെ പരമ്പരാഗത മേഖല കൂടി തകർന്നു. സഹകരണ മേഖലയെ മാറ്റി നിർത്തിയത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. കർഷകരുടെ വരുമാനം കുറഞ്ഞു. പലരുംസ്ഥാപനങ്ങൾ നടത്തികൊണ്ടു പോകാൻ കഴിയാത്ത സ്ഥിതിയിലായി.
വരുമാനം കുറഞ്ഞതോടെ ചെറുകിട സ്ഥാപനങ്ങൾ പലതും പൂട്ടി. ഉൽപാദനം കുറഞ്ഞു. കൃഷിയിൽ വൻ തിരിച്ചടി നേരിട്ടു. ഇവയെല്ലാം സംസ്ഥാനെത്ത ഇക്കൊല്ലത്തെ വളർച്ച നിരക്കിൽ കുറവ് വരുത്തും. വിപണിയിൽ കൂടുതൽ പണമിറക്കി മാന്ദ്യത്തിൽനിന്ന് കരകയറുക എന്ന തന്ത്രമാണ് സംസ്ഥാനം പരീക്ഷിച്ചത്. കിഫ്ബി ഇതിന് വഴിയായികൊണ്ടു വന്നു. അവ പൂർണമായും പ്രയോഗികമായിട്ടില്ല. നോട്ട് നിരോധനത്തിനു മുമ്പുതന്നെ തളർച്ച നേരിട്ടിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നെട്ടല്ല് തകർന്നു. ജനം ഇൗ മേഖലയിൽ നിക്ഷേപമെന്ന നിലയിൽ പണം മുടക്കുന്നത് കുറച്ചു. ഇതെല്ലാം തൊഴിൽ മേഖലയെ കാര്യമായി ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.