തിരുവനന്തപുരം: നിയമനത്തിൽ യു.ജി.സി ചട്ടം പാലിച്ചില്ലെന്നു കാണിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകിയ നാല് വൈസ്ചാൻസലർമാരെ ഗവർണർ ഹിയറിങ് വിളിച്ചു. ഈ മാസം 24ന് രാജ്ഭവനിലാണ് ഹിയറിങ്. കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ, ഓപൺ സർവകലാശാല വി.സിമാർക്കാണ് രാജ്ഭവൻ നോട്ടീസ് അയച്ചത്.
നോട്ടീസിനെതിരെ വി.സിമാർ ഹരജി നൽകിയതിനെ തുടർന്ന് നടപടികൾ ഹൈകോടതി തടഞ്ഞിരുന്നു. പിന്നീടാണ് ഗവർണർക്ക് നടപടി സ്വീകരിക്കാമെന്നും എന്നാൽ, വി.സിമാരുടെ വാദം കേൾക്കണമെന്നും കോടതി ഉത്തരവിട്ടത്. വി.സിമാർ അയോഗ്യരാണെന്ന് ഉത്തരവിട്ടാലും, പിരിച്ചുവിടൽ നടപ്പാക്കാൻ 10 ദിവസം സമയം അനുവദിക്കണമെന്നും ഹൈകോടതി നിർദേശിച്ചിരുന്നു. ഗവർണറുടെ തീരുമാനം പ്രതികൂലമാണെങ്കിൽ അപ്പീൽ നൽകാനായാണ് 10 ദിവസം കൂടി നൽകാൻ കോടതി നിർദേശിച്ചത്.
സാങ്കേതിക സർവകലാശാല വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയുടെ നിയമനം അസാധുവാക്കിയതിനെ തുടർന്നാണ് ഒമ്പത് വി.സിമാർക്ക് നോട്ടീസ് നൽകിയത്. സുപ്രീംകോടതി വിധിക്കനുസൃതമായി ഗവർണർ ഹിയറിങ് നടത്തി നടപടിയെടുത്താൽ നാല് വി.സിമാരും പുറത്താകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.