പാലക്കാട്: വാളയാർ പീഡനക്കേസ് പ്രശ്നത്തിൽ പാലക്കാട് ജില്ലയിൽ നവംബർ അഞ്ചിന് യു.ഡി.എഫ് ഹർത്താൽ. അട്ടപ്പള്ളത്തെ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിലെ പ്രതികൾ രക്ഷപ്പെടാൻ അവസരമൊരുക്കിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുക, കേസ് സി.ബി.െഎയെ ഏൽപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണിത്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താലെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ എ. രാമസ്വാമി, കൺവീനർ കളത്തിൽ അബ്ദുല്ല എന്നിവർ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ കെ.പി.സി.സി നേതൃത്വത്തിൽ പാലക്കാട് രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ‘മാനിഷാദ’ എന്നപേരിൽ ഉപവാസം നടത്തും. പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനടക്കം സംസ്ഥാന നേതാക്കൾ പെങ്കടുക്കും. മറ്റു ജില്ലകളിലും പ്രതിഷേധ സമരം നടക്കുമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.