കൊല്ലം: കുരീപ്പുഴ കോൺവെന്റിൽ കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി പാവുമ്പ സ്വദേശി മേബിൾ ജോസഫ് (46) ആണ് മരിച്ചത്.
കന്യാസ്ത്രീയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല. ആരുടെയും പ്രേരണയില്ല. തനിക്ക് വേണ്ടി പ്രാർഥിക്കണം. താൻ കിണറ്റിൽ ഉണ്ടാകുമെന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
രാവിലെ കന്യാസ്ത്രീ പ്രാർഥനക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.