തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനത്തിൽ നിന്ന് സർക്കാർ പിറകോട്ട് പോകില്ലെന്ന് തൊഴിൽ മന്ത്രി ടി.പി രാമകൃഷണൻ. കരാർ നടപ്പാക്കാൻ മാനേജ്മെന്‍റുകൾ സഹകരിക്കണം. മാനേജ്മെന്‍റുകളുമായി ചർച്ച നടത്താൻ സർക്കാർ തയാറാണെന്നും മന്ത്രി പറഞ്ഞു.
നഴ്‌സുമാരുടെ മിനിമം വേതന വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം സിംഗിൾബെഞ്ച് അനുവദിക്കാത്തതിനെതിരെ ആശുപത്രി ഉടമകൾ നൽകിയ അപ്പീൽ ഹരജി ഹൈകോടതി തള്ളിയിരുന്നു. നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കി ഏപ്രിൽ 23ന് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം നടപ്പാക്കിയാൽ ആശുപത്രികളുടെ നിലനിൽപ് പ്രതിസന്ധിയിലാകുമെന്നും അതിനാൽ വിജ്ഞാപനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും മലപ്പുറം നിംസ് ആശുപത്രി ചെയർമാൻ ഹുസൈൻ കോയ തങ്ങളും ഹരജി നൽകിയിരുന്നു. ഹരജി പരിഗണിക്കവേ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം ഹരജിക്കാർ ഉന്നയിച്ചെങ്കിലും സിംഗിൾബെഞ്ച് അനുവദിച്ചിരുന്നില്ല. ഇതിനെതിരെ ഹരജിക്കാർ നൽകിയ അപ്പീലാണ് തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.