കോഴിക്കോട്: കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസും മുസ്ലിം ലീഗും സഖ്യമുണ്ടായിട്ടുണ്ടെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ. നേതൃത്വത്തിെൻറ അനുമതിയോടെയായിരുന്നു സഖ്യമെന്നും വടക്കൻ കേരളത്തിലായിരുന്നു ഇത്തരം കൂട്ടുകെട്ടെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
ഈ സഖ്യം ബി.ജെ.പിക്ക് നേട്ടമായി. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബി.ജെ.പിയുടെ വോട്ട് കൂടി. പ്രായോഗിക രാഷ്ട്രീയത്തിൽ ഇത്തരം ഒത്തുതീർപ്പുകൾ വേണ്ടി വരുമെന്നും രാജഗോപാൽ പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരെ തോൽപ്പിക്കാൻ വോട്ട് െചയ്യുന്ന കാലം പണ്ടുണ്ടായിരുന്നു. ഏതായാലും ജയിക്കാൻ പോണില്ല. പിന്നെ എന്തിനാ വോട്ടുകളയണേ എന്ന ചിന്തയായിരുന്നു അന്ന്. ദേശീയതലത്തില്‍ കോണ്‍ഗ്രസാണ്. കേരളത്തില്‍ മുഖ്യ എതിരാളി സി.പി.എമ്മാണ്. മിക്കവാറും എല്ലാ മണ്ഡലങ്ങളിലും ത്രികോണ പോരാട്ടമുണ്ടാകും. ബി.ജെ.പി വളര്‍ന്നു. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമായെന്നും രാജഗോപാൽ അവകാശപ്പെട്ടു.
സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ 'ഡീൽ' ഉണ്ടെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബലാശങ്കറിെൻറ ആരോപണം രാജഗോപാൽ നിഷേധിച്ചു. താൻ ജയിച്ച നേമത്ത് മുരളീധരൻ കരുത്തനായ സ്ഥാനാർഥിയാണ്. കരുണാകരെൻറ പാരമ്പര്യമുള്ള മുരളീധരന് ജനങ്ങളുടെ അംഗീകാരമുണ്ടെന്നും രാജഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.