ശമ്പളം നൽകാത്തതിനെ ചൊല്ലി തർക്കം; ഒഡിഷ തൊഴിലാളി അടിയേറ്റ് മരിച്ചു

നെടുമ്പാശ്ശേരി: ശമ്പളം നൽകാത്തതിനെ ചൊല്ലി ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ ഉണ്ടായ സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒഡിഷ സ്വദേശി അശോകാണ് (36) മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തി​െൻറ കീഴിലുളള ഗോൾഫ് കോഴ്സിൽ കരാർ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലായിരുന്നു ഗോൾഫ് കോഴ്സ് പരിസരത്തെ ക്യാമ്പിൽ ഏറ്റുമുട്ടിയത്.

തൊഴിലാളികളെ കൊണ്ടുവരുന്ന മുർഷിദാബാദ് സ്വദേശി ദേനുദാസ് (37) രണ്ടു മാസമായി തൊഴിലാളികൾക്ക് ശമ്പളം നൽകിയിട്ടില്ല.  ശമ്പളം ആവശ്യപ്പെട്ട് അശോക് ദേനുദാസിനെ മർദിച്ചു. പ്രകോപിതനായ ദേനുദാസ്  ഇരുമ്പുദണ്ഡ് എടുത്ത് അശോകനെ അടിക്കുകയായിരുന്നുവത്രെ. ചോരവാർന്ന് ഏതാനും സമയത്തിനുള്ളിൽ അശോക് മരിച്ചു. ദേനുദാസിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Tags:    
News Summary - odisha native dead in nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.