ട്രെയിനിലെ തിരക്ക് കുറക്കാൻ ഓഫിസ് സമയം മാറ്റണം -റെയിൽവേ

പാ​ല​ക്കാ​ട്: ട്രെ​യി​നി​ലെ തി​ര​ക്ക് കു​റ​ക്കാ​ൻ സം​സ്ഥാ​ന​ത്തെ ഓ​ഫി​സ് സ​മ​യം മാ​റ്റ​ണ​മെ​ന്ന വി​ചി​ത്ര​വാ​ദ​വു​മാ​യി റെ​യി​ൽ​വേ. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​നു മു​ന്നി​ൽ നി​ർ​ദേ​ശം വെ​ച്ചി​ട്ടു​ണ്ടെ​ന്നും പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ അ​ഡീ​ഷ​ന​ൽ ഡി​വി​ഷ​ന​ൽ മാ​നേ​ജ​ർ കെ. ​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. തി​ര​ക്ക് പ​രി​ഗ​ണി​ച്ച് പു​തി​യ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്കു​മോ, സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തു​മോ തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളോ​ടാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

എ​ല്ലാ ഓ​ഫി​സു​ക​ളും ഒ​രേ​സ​മ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ലാ​ണ് രാ​വി​ലെ​യും വൈ​കീ​ട്ടും കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ സ​മ​യ​ക്ര​മീ​ക​ര​ണം വ​രു​ത്തി​യാ​ൽ തി​ര​ക്ക് കു​റ​യ്ക്കാ​ൻ ക​ഴി​യും. പു​തി‍യ ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നി​ന് പ​ള്ളി​പ്പു​റ​ത്ത് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കും. വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഷൊ​ർ​ണൂ​ർ-​നി​ല​മ്പൂ​ർ പാ​ത​യി​ൽ മേ​ലാ​റ്റൂ​ർ, കു​ലു​ക്ക​ല്ലൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​മെ​ന്നും അ​തോ​ടെ വൈ​കീ​ട്ട് ഷൊ​ർ​ണൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​നി​ന്‍റെ സ​മ​യ​ത്തി​ൽ ക്ര​മീ​ക​ര​ണം വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Office hours should be changed to decongest trains -Railways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.