നെടുമ്പാശ്ശേരി: തമിഴ്നാട് കേന്ദ്രീകരിച്ച റാക്കറ്റ് നിരോധിക്കപ്പെട്ട 500െൻറയും 1000ത്തിെൻറയും നോട്ടുകൾ വൻതോതിൽ ശേഖരിച്ച് വിമാനത്താവളങ്ങൾ വഴി വിദേശത്തേക്ക് കടത്തുന്നതായി ഇൻറലിജൻസ് റിപ്പോർട്ട്. ഇതേതുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസും മറ്റ് ഏജൻസികളും പരിശോധന കർശനമാക്കി.
വിദേശത്ത് തങ്ങുന്ന ഇന്ത്യക്കാർക്ക് കൈവശമുള്ള 500െൻറയും 1000ത്തിെൻറയും നോട്ടുകൾ ഇന്ത്യയിലെത്തിച്ച് ജൂൺ 30 വരെ റിസർവ് ബാങ്കിെൻറ ചെെന്നെ ഓഫിസിൽനിന്ന് മാറ്റിയെടുക്കാൻ കഴിയും. ഇത് മറയാക്കിയാണ് ഇന്ത്യയിൽനിന്ന് നിരോധിക്കപ്പെട്ട നോട്ടുകൾ കുറഞ്ഞ നിരക്ക് നൽകി ശേഖരിച്ച് കടത്തുന്നത്. പിന്നീട് വിദേശത്തുനിന്ന് വരുന്നവരെ ഉപയോഗപ്പെടുത്തി ഇത് മാറിയെടുക്കുകയും ചെയ്യുന്നു. 500െൻറ നോട്ടിന് 200 രൂപയുംമറ്റും നൽകിയാണ് തമിഴ്നാട് കേന്ദ്രീകരിച്ച റാക്കറ്റ് ശേഖരിക്കുന്നത്. നിരോധിക്കപ്പെട്ട നോട്ടുകളുമായി അടുത്തിടെ തമിഴ്നാട്ടിൽ പിടികൂടപ്പെട്ടവരെ ചോദ്യം ചെയ്തപ്പോഴാണ് റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്.
ദിേനന ലക്ഷക്കണക്കിന് പേരാണ് വിമാനത്താവളങ്ങൾ വഴി വിദേശത്ത് പോകുന്നത്. അതുകൊണ്ടുതന്നെ ബാഗേജുകളിൽ ഇത് ഒളിപ്പിച്ചാൽ പെട്ടെന്ന് കണ്ടെത്താനും കഴിയില്ല. പലരും പുസ്തകങ്ങൾക്കുള്ളിലും മറ്റും ഒളിപ്പിച്ചാണ് നോട്ടുകൾ കടത്തുന്നത്. ഹവാല റാക്കറ്റിനും ഈ നോട്ടുകടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നു. വിദേശത്തേക്ക് വിസിറ്റിങ് വിസയിലും മറ്റും പതിവായി പോകാറുള്ള യാത്രക്കാരിൽ ചിലരുടെ ലഗേജുകൾ വേണ്ടിവന്നാൽ അഴിച്ചുപരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.