തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒമിക്രോൺ കേസുകളുടെ സാഹചര്യം നോക്കി കോവിഡ് വിദഗ്ധ സമിതി പുതിയ ശിപാർശ നൽകിയാൽ അക്കാര്യം സർക്കാർ പരിഗണിക്കും.
നിലവിൽ സ്കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടിയിട്ടില്ല. നവംബർ ഒന്നിന് സ്കൂൾ തുറന്നതു മുതൽ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് പ്രവർത്തനം മുന്നോട്ടുപോകുന്നത്.
കർശനമായ പ്രോട്ടോകോൾ പാലിച്ചാണ് സ്കൂളുകളുടെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഏകീകരണത്തിനുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ ഘട്ടംഘട്ടമായി നടപ്പാക്കും. ഇതുസംബന്ധിച്ച് എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ട്. എതിർപ്പുള്ളവരെ അനുനയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള 98.6 ശതമാനം പേര്‍ക്ക് (2,63,14,853) ആദ്യ ഡോസ് കോവിഡ് വാക്സിന് നല്‍കിയതായി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സമ്പൂര്‍ണ വാക്സിനേഷന് 81 ശതമാനവുമായി (2,14,87,515). 15നും 18നും ഇടയ്ക്ക് പ്രായമുള്ള 70,852 കുട്ടികള്‍ക്ക് വ്യാഴാഴ്ച വാക്സിന് നല്കി.
10,141 ഡോസ് നല്കിയ പാലക്കാട് ജില്ലയാണ് മുന്നിൽ. 6739 പേര്‍ക്ക് വാക്സിന് നല്കി കൊല്ലം രണ്ടാം സ്ഥാനത്തും 6374 പേര്‍ക്ക് വാക്സിന് നല്കി തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 2,15,515 കുട്ടികള്‍ക്ക് വാക്സിന് നല്കി. ഇതിനകം 14 ശതമാനം കുട്ടികള്‍ക്ക് വാക്സിന് നല്കാനായെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.