ആർത്തലച്ചുവന്ന ജലം ഒഴുക്കിക്കളഞ്ഞ സന്തോഷവും സമാധാനവും അൽപമെങ്കിലും തിരിച്ചുവരുന്നതെന്നാണോ അന്നാണ് തങ്ങളുടെ യഥാർഥ ഒാണമെന്ന് പറയുകയാണ് പ്രളയബാധിത ദേശങ്ങളിലെ ജനത. വീടുകളിലേക്ക് മടങ്ങാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും പാതി തകർന്നും വാസയോഗ്യമല്ലാതെയും ബാക്കിയായ വീടുകളിലേക്ക് മടങ്ങിയവർക്കും ഒപ്പം മുഴുവൻ മലയാളികൾക്കും ഇക്കുറി ഒാണത്തിന് പതിവ് നിറങ്ങളില്ല.
ഇടുക്കിക്ക് അതിജീവനത്തിെൻറ ഒാണം
തൊടുപുഴ/ പീരുമേട്: ആഘോഷവും ആർഭാടവും മാറ്റിവെച്ച് ഇടുക്കി ഒാണത്തെ വരവേൽക്കുന്നു. പ്രളയം തീർത്ത ആഘാതത്തിൽനിന്ന് ഇതുവരെ മുക്തമാകാത്ത ജില്ലക്ക് ഇത്തവണ അതിജീവനത്തിെൻറ ഒാണമാണ്. വിവിധ ക്ലബുകളും സംഘടനകളും പ്രഖ്യാപിച്ചിരുന്ന ഒാണാഘോഷ പരിപാടികൾ മാറ്റി. ഇവർ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്കും ക്യാമ്പുകളിലേക്കും എത്തിച്ചിട്ടുണ്ട്. ഹൈറേഞ്ച് മേഖലയിൽ തിരക്കോ ആഘോഷമോ ഇല്ലാതെയാണ് ഇത്തവണ ഉത്രാടപ്പാച്ചിൽ കടന്നുേപായത്. തൊടുപുഴ നഗരത്തിൽ മാത്രമാണ് കുറച്ചെങ്കിലും തിരക്ക് കാണാനായത്. നാമമാത്രമായ ആളുകൾ മാത്രമാണ് ഓണക്കോടി വാങ്ങാൻ കടകളിൽ എത്തിയത്.
ലക്ഷങ്ങൾ വിൽപനയുള്ള കടകളിലും കച്ചവടം ഗണ്യമായി കുറഞ്ഞു. പച്ചക്കറി കടകളിലും തിരക്ക് കുറവായിരുന്നു. ഉത്രാട ദിവസം രാവിലെ എട്ടു മുതൽ സജീവമാകുന്ന ചന്തകളിൽ ആളുകൾ എത്തിയത് പത്തിന് ശേഷമാണ്. വൈകുന്നേരങ്ങളിലും മുൻ കാലങ്ങളിൽ കാണാറുള്ള തിരക്ക് കണ്ടില്ല. തെരുവുകച്ചവടക്കാരുടെയും എണ്ണം വളരെ കുറവായിരുന്നു. ജില്ലയിൽ ഇതുവരെ പ്രളയക്കെടുതിയിൽ 55 പേരാണ് മരിച്ചത്. ഏഴുേപരെ യാണ് കാണാതായി. ദുരിതാശ്വാസ ക്യാമ്പുകളിൽ 20,040 പേരാണ് കഴിയുന്നത്. ഇവർക്കുള്ള ഒാണകിറ്റുകൾ വിവിധ കലക്ഷൻ സെൻററുകളിൽനിന്ന് ക്യാമ്പുകളിൽ എത്തിച്ചിട്ടുണ്ട്. പലരും വീടുകളിലെ ആഘോഷങ്ങളും ഇത്തവണ കുറച്ചിട്ടുണ്ട്.
ഉത്രാടനാളിലും വീടു വൃത്തിയാക്കി അവർ
പത്തനംതിട്ട: പ്രളയക്കെടുതികളിൽനിന്ന് നാട് മോചിതമാകാത്തതിനാൽ വിപണികളിൽ മാന്ദ്യം ദൃശ്യമായിരുന്നു. ഉത്രാടനാളിലും ജനം പ്രളയബാധിതരെ സഹായിക്കാൻ സമയം കണ്ടെത്തി. അത്യാവശ്യസാധനങ്ങൾ മാത്രമാണ് ആളുകൾ വാങ്ങിയത്. നഗരങ്ങളിൽ മാത്രമാണ് തിരക്ക് കണ്ടത്. ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങിയവർ ഉത്രാടനാളിലും തങ്ങളുടെ വീടുകൾ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു.
മിക്കസ്ഥലത്തെയും കടകൾ പ്രളയത്തിൽ തകർന്നിരുന്നു. നാശംനേരിട്ട കടകൾ പൂർവസ്ഥിതിയിലാക്കി ഒാണവിപണി സജീവമാക്കാൻ ശ്രമിച്ചെങ്കിലും തുണിക്കടകളിൽ മാത്രം അൽപം തിരക്കുണ്ടായിരുന്നു. ദുരിതബാധിതർക്ക് നൽകാൻ ആളുകൾ ഒാണക്കോടി എടുക്കാൻ എത്തിയതും ശ്രേദ്ധയമായി. അടൂർ, പത്തനംതിട്ട ടൗൺ, കോന്നി, മല്ലപ്പള്ളി എന്നിവിടങ്ങളിൽ ഉത്രാടനാൾ തിരക്ക് അനുഭവപ്പെട്ടു. പൂവിപണി യും സ്തംഭിച്ച നിലയിലാണ്. കാർഷിക വിളകൾ പ്രളയത്തിൽ അഴുകിനശിച്ചു. ജില്ലയിലെ ഒാണാഘോഷ പരിപാടികളും ഒഴിവാക്കി. നാട്ടിൻപുറങ്ങളിലെ ക്ലബുകൾ ഒാണക്കാലപരിപാടികൾ മാറ്റി. ഒാണത്തിന് സമാഹരിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും സംഘടനകൾ തീരുമാനിച്ചു.
ക്യാമ്പുകളിൽ സദ്യയൊരുക്കി ആലുപ്പുഴക്കാർ
ആലപ്പുഴ: വെള്ളപ്പൊക്കക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പുകളിലാണെങ്കിലും ആലപ്പുഴക്കാരുടെ ഒാണത്തിന് കുറവു വരുത്തില്ലെന്ന് സൂചന നൽകി മന്ത്രിമാരായ ജി.സുധാകരനും ഡോ.തോമസ് െഎസക്കും. എല്ലാ ക്യാമ്പുകളിലും വിഭവ സമൃദ്ധമായ സദ്യയുണ്ടായിരിക്കും. ഇരുപത് കറികൾ വരെ ഏർപ്പാടാക്കുന്ന ക്യാമ്പുകളുണ്ട്. കണിച്ചുകുളങ്ങരയിലെ ക്യാമ്പിലെ ഒാണസദ്യയിൽ പെങ്കടുക്കുമെന്ന് രണ്ട് മന്ത്രിമാരും പറഞ്ഞു. മന്ത്രി സുധാകരൻ വേറെയും രണ്ട് ക്യാമ്പുകളിൽ പെങ്കടുക്കും. കൗൺസലിങ്ങും മ്യൂസിക്തെറാപ്പിയുമൊക്കെയായി ദുരന്തത്തിെൻറ ആഘാതം പരമാവധികുറക്കാനാണ് ശ്രമിക്കുന്നത്. മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ വാദ്യകലാ പ്രകടനം ഇതിെൻറ ഭാഗമാണ്. മജീഷ്യൻ മുതുകാട് പലക്യാമ്പുകളിലും മായാജാല പ്രകടനം ഒരുക്കുന്നുണ്ട്.
തിരക്കൊഴിഞ്ഞ് കോട്ടയം
കോട്ടയം: ഉത്രാടപ്പാച്ചിലില്ലാതെ കോട്ടയം തിരുവോണത്തിലേക്ക്. ജില്ലയിലെ 23,567 കുടുംബങ്ങൾ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നതിനിടെയാണ് ഒാണമെത്തുന്നത്. ഇവർക്ക് ഇത്തവണ കണ്ണീരോണം. കോട്ടയത്തെ വിവിധ ക്യാമ്പുകളിൽ 79,239 പേരാണുള്ളത്. ഇവർക്ക് തിരുവോണം ക്യാമ്പിലാകും. പതിവ് തിരക്കുകളില്ലാതെയാണ് ഇത്തവണ ഉത്രാടം കടന്നുപോയത്. കോട്ടയം മാർക്കറ്റിലടക്കം കാര്യമായ തിരക്കുണ്ടായില്ല. ഉത്രാടപ്പാച്ചിലിൽ നഗരഗതാഗതം സ്തംഭിക്കുന്ന പതിവുമുണ്ടായില്ല. വസ്ത്രശാലകളിൽ പേരിനുപോലും തിരക്ക് അനുഭവപ്പെട്ടില്ല. വെയിൽ തെളിഞ്ഞതിനാൽ പച്ചക്കറി കടകളിൽ മാത്രമായിരുന്നു നേരിയ തിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.