ബംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരള, കര്‍ണാടക ആര്.ടി.സി.കള്‍ പ്രത്യേക ബസുകള്‍ പ്രഖ്യാപിച്ചത് ഓണമാഘോഷിക്കാനായി നാട്ടിലെത്താൻ തീരുമാനിച്ച ആയിരക്കണക്കിന് മലയാളികൾക്ക് ആശ്വാസമാകും. ട്രെയിനുകളിൽ ഓണദിവസങ്ങളിലെ ടിക്കറ്റുകൾ നേരത്തേ തന്നെ തീർന്നിരുന്നു.കര്‍ണാടക ആര്.ടി.സി യാത്രാത്തിരക്ക് കൂടുതലുള്ള ആഗസ്റ്റ് 25ന് ഒമ്പത് പ്രത്യേക ബസുകളാണ് പ്രഖ്യാപിച്ചത്. വരും ദിവസങ്ങളില്‍ മറ്റു ദിവസങ്ങളിലേക്കുള്ള ബസുകളും പ്രഖ്യാപിക്കും.
സാറ്റലൈറ്റ് ബസ് സ്റ്റേഷന്, ശാന്തിനഗര്‍ ബസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സര്‍വിസുകള്‍ നടത്തുക. നാലോ അതിലധികമോ ടിക്കറ്റുകള്‍ ഒന്നിച്ച് ബുക്ക് ചെയ്താല്‍ അഞ്ചു ശതമാനം നിരക്കിളവും കേരളത്തിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ തിരിച്ചുള്ള യാത്രാ ടിക്കറ്റും ബുക്ക് ചെയ്താല്‍ പത്തു ശതമാനം നിരക്കിളവും ലഭിക്കും.
കേരള ആര്.ടി.സി. ആഗസ്റ്റ് 24, 25, 26, 27 തീയതികളില്‍ പത്തു പ്രത്യേക ബസ് വീതമാണ് പ്രഖ്യാപിച്ചത്.കോഴിക്കോട് (3), കണ്ണൂര്‍ (2), തിരുവനന്തപുരം (1), എറണാകുളം (1), തൃശ്ശൂര്‍ (1), കോട്ടയം (1), ചെറുപുഴ (1) എന്നിങ്ങനെയാണ് പ്രത്യേക ബസുകള്‍ പ്രഖ്യാപിച്ചത്.
ബംഗളൂരു - കണ്ണൂര്‍ (രാത്രി 9.32, ഐരാവത്), ബംഗളൂരു - എറണാകുളം (രാത്രി 8.39, 9, ഐരാവത് ക്ലബ് ക്ലാസ്),ബംഗളൂരു - കോട്ടയം (രാത്രി 7.08, ഐരാവത് ക്ലബ് ക്ലാസ്), ബംഗളൂരു - മൂന്നാര്‍ (രാത്രി 9.11, നോൺ എ.സി. സ്ലീപ്പര്‍), ബംഗളൂരു - പാലക്കാട് (രാത്രി 9.36, 9.49, ഐരാവത് ക്ലബ് ക്ലാസ്), ബംഗളൂരു - തൃശൂര്‍ (രാത്രി 9.40, ഐരാവത് ക്ലബ് ക്ലാസ്), മൈസൂരു - എറണാകുളം (രാത്രി 9.18, ഐരാവത് ക്ലബ് ക്ലാസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.