ഗൂഡല്ലൂരിൽ മലയാളിയെ കാട്ടാന ചവിട്ടിക്കൊന്നു

ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. ഓവാലി സീഫോർത്തിൽ നൗഷാദലിയാണ് കൊല്ലപ്പെട്ടത്. വൈകീട്ട് കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

നൗഷാദലിയുടെ കൂടെയുണ്ടായിരുന്ന ജമാലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരന്തരം വന്യമൃഗശല്യമുണ്ടായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിക്കുകയാണ്. 

Tags:    
News Summary - One died in elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.