സംസ്ഥാനത്ത്​ ഒരാൾ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു

കോഴിക്കോട്​: സംസ്ഥാനത്ത്​ ഒരാൾ കൂടി കോവിഡ്​ ബാധിച്ച്​ മരണത്തിന്​ കീഴടങ്ങി. കോഴിക്കോട് മാവൂർ സ്വദേശി എഴുനിലത്ത് മുഹമ്മദ് ബഷീർ (80) ആണ് വ്യാഴാഴ്​ച പുലർച്ചെ മൂന്ന്​ മണിയോടെ​ മരിച്ചത്​.

കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്​ പ്രമേഹവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി ഇദ്ദേഹത്തി​െൻറ ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു.

മുഹമ്മദ് ബഷീർ മാവൂർ പാറമ്മലിൽ ബാഗ് നിർമാണ യൂനിറ്റ് നടത്തുകയായിരുന്നു. ഭാര്യ: ആയിശ. മക്കൾ: ഫയാസ്, ഫസലു, ഫിറോസ്, ഫൗഷാദ്, നാജി. മാവൂരിൽ കോവിഡ് ബാധിച്ചുള്ള മൂന്നാമത്തെ മരണമാണ് മുഹമ്മദ്​ ബഷീറി​േൻറത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.