സംസ്​ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി; മരിച്ചത്​ വയനാട്​ സ്വദേശി

കോഴിക്കോട്​: സംസ്​ഥാനത്ത്​ ഒരാൾ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. വയനാട്​ കൽപ്പറ്റ സ്വദേശി ആമിനയാണ്​ മരിച്ചത്​. 53 വയസായിരുന്നു. ​കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്നു.

ഇവർ അർബുദ രോഗത്തിന്​ നേരത്തേ ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിലെ അർബുദ ചികിത്സക്കിടെയാണ്​ ഇവർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. നാല്​ ദിവസം മുമ്പാണ്​ ആമിനയെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. മെഡിക്കൽ കോളജിൽ എത്തിക്കു​േമ്പാൾ തന്നെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഇതേ തുടർന്ന്​ പ്രത്യേക  വ​​െൻറിലേറ്ററിലേക്ക്​ മാറ്റി ചികിത്സ നൽകി തുടങ്ങിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ആമിനയുടെ ഭർത്താവി​​​​​​െൻറ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണ്​.

വിദേശത്തുനിന്ന്​​ കൊച്ചി വിമാനത്താവളം വഴിയാണ്​ ഇവർ കേരളത്തിലെത്തിയത്​. ദുബൈയിൽ നിന്ന്​ ഈ മാസം 20നാണ്​ ഇവർ നാട്ടിലെത്തിയത്​. ആമിനക്ക്​ എവിടെനിന്നാണ്​ രോഗം വന്ന​െതന്നോ ഇവരിൽനിന്ന്​ ആർക്കെങ്കിലും രോഗം പടർന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇതോടെ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം അഞ്ചായി. 

 

 

Tags:    
News Summary - one more covid death kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.