അഞ്ചൽ: മാരക മയക്കുമരുന്ന് വിറ്റ കേസിലെ പ്രധാന കണ്ണികളിൽ ഒരാൾ കൂടി അറസ്റ്റിലായി. പത്തനംതിട്ട നാരങ്ങാനം കണക്ക്മുക്ക് സ്വദേശി വിഷ്ണു വിജയൻ (24) ആണ് പിടിയിലായത്. എറണാകുളത്തുനിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രക്കിടെ എറണാകുളത്തിന് സമീപത്തുനിന്നാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.
ഈ കേസിലെ മറ്റൊരു പ്രതിയായ പനച്ചവിള ആലക്കുന്ന് വിളയിൽ വീട്ടിൽ അൽസാബിത്തിനെ ഡാൻസാഫ് ടീം എസ്.ഐ ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിൽ കഴിഞ്ഞമാസം 26ന് വീട്ടിൽനിന്ന് എൽ.എസ്.ഡിയുമായി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിലാണ് വിഷ്ണു വിജയൻ പിടിയിലായത്. ഇയാളാണ് മയക്കുമരുന്ന് അൽ സാബിത്ത് ഉൾപ്പെടെയുള്ളവർക്ക് നൽകിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.