തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്സിനേഷന് കൂടി നൽകുന്നു. യൂനിവേഴ്സല്‍ ഇമ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് (പി.സി.വി) ആണ് നൽകുന്നത്.
സംസ്ഥാനതല വാക്സിനേഷന് മന്ത്രി വീണ ജോര്‍ജിെൻറ സാന്നിധ്യത്തില്‍ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ രാവിലെ എട്ടിന് ആരംഭിക്കും. ജില്ലകളില്‍ അടുത്ത വാക്സിനേഷന് ദിനം മുതല്‍ ഇത് ലഭ്യമാകും ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നരമാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വാക്സിന് നല്‍കണമെന്ന് മന്ത്രി അഭ്യർഥിച്ചു. മറ്റ് വാക്സിനുകൾക്കൊപ്പം പി.സി.വി നല്കിയാല് മതി.
ആദ്യ ഡോസ് എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഒരു വയസ്സാണ്. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര, ഒമ്പത് മാസങ്ങളിലാണ് വാക്സിന് നല്‍കേണ്ടത്. സ്ട്രെപ്റ്റോ കോക്കസ് ന്യുമോണിയ അഥവ ന്യൂമോകോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോ കോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ന്യൂമോണിയ, മെനിന്‍ജൈറ്റിസ് രോഗങ്ങളില്‍നിന്ന് കുഞ്ഞുങ്ങള്‍ക്ക് വാക്സിന് സംരക്ഷണം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.