ഗാന്ധിനഗർ (കോട്ടയം): നിപയെന്ന സംശയത്തെ തുടർന്ന് ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ മേഖലയിലാണ് രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നതിന് സാമ്പിളുകൾ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതുവരെ പരിശോധനഫലം എത്തിയിട്ടില്ല.
നെടുമങ്ങാട് സ്വദേശിയായ ഇയാൾ ബംഗളൂരുവിൽ പോയി തിരിച്ചുവരും വഴിയാണ് രോഗലക്ഷണങ്ങൾ കണ്ടത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തേ നിപ, മങ്കിപോക്‌സ് രോഗബാധയെന്ന സംശയത്തില്‍ ഒരാഴ്ച മുമ്പ് രണ്ടുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പരിശോധനയില്‍ രോഗം ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.
നേരത്തെ നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം വന്നിരുന്നു. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.
വിദ്യാര്‍ഥിയാണ് മരിച്ചത്. ബെംഗളൂരുവില്‍ രണ്ടുമാസംമുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച യുവാവ് നാട്ടിലെത്തി ചികിത്സതേടിയിരുന്നു. രോഗം ഭേദമായി മടങ്ങിയ യുവാവ് കാലിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് വീണ്ടും നാട്ടിലെത്തിയത്. പിന്നീട് പനിബാധിച്ച് ചികിത്സതേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.