തിരുവനന്തപുരം : പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജൂണ്‍ 13 ന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും.
സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ, ക്രൈംബ്രാഞ്ച്, കേരള പൊലീസ് അക്കാദമി, ടെലികമ്മ്യൂണിക്കേഷന്‍, റെയില്‍വേയ്സ്, പൊലീസ് ട്രെയിനിംഗ് കോളജ്, പൊലീസ് ആസ്ഥാനം എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് ജൂണ്‍ 13 ന് പരിഗണിക്കുന്നത്. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 20.
പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തിലാണ് അയക്കേണ്ടത്. മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.