സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല; അധ്യാപകരും ഹാജരാകേണ്ട

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കേണ്ടതില്ലെന്ന് തീരുമാനം. പകരം ഒന്ന് മുതൽ കുട്ടികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഒാൺലൈൻ ക്ലാസുകൾ തുടങ്ങാനും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മ​​െൻറ് പ്രോഗ്രാം (ക്യു.െഎ.പി) മേൽനോട്ട സമിതി യോഗം തീരുമാനിച്ചു. സ്കൂൾ തുറക്കുന്നതുവരെ കുട്ടികളോ അധ്യാപകരോ സ്കൂളിൽ വരേണ്ടതില്ല. കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ നിർദേശത്തിനനുസൃതമായിട്ടായിരിക്കും സ്കൂൾ തുറക്കുന്ന തിയതി തിരുമാനിക്കുക. എസ്​.എസ്​.എൽ.സി മൂല്യനിർണയവും ജൂൺ ഒന്നിന്​ തുടങ്ങും. 

രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയായിരിക്കും വിക്ടേഴ്സ് ചാനൽ വഴിയുള്ള ഒാൺലൈൻ പഠനം. ഹയർസെക്കൻഡറി വിദ്യാർഥികൾക്ക്  നാല് പീരിയേഡ് ആയി രണ്ട് മണിക്കൂർ ആയിരിക്കും ഒരു ദിവസം ക്ലാസ്. പത്താം ക്ലാസ് വിദ്യാർഥികൾക്ക് മൂന്ന് പീരിയേഡ് ആയി ഒന്നര മണിക്കൂറും മറ്റ് ഹൈസ്കൂൾ ക്ലാസുകൾക്ക് രണ്ട് പീരിയേഡ് ആയി ഒരു മണിക്കൂറും ആയിരിക്കും ക്ലാസ്.

പ്രൈമറി ക്ലാസുകളിൽ അര മണിക്കൂർ ആയിരിക്കും ക്ലാസ്. ഒാൺലൈൻ ക്ലാസിൽ പെങ്കടുക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിസരത്തെ ലൈബ്രറികൾ, കുടുംബശ്രീ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സൗകര്യമൊരുക്കാനാണ് തീരുമാനം. ഒാൺലൈൻ ക്ലാസ് നടത്തിപ്പ് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗരേഖ പുറത്തിറക്കും. 

Tags:    
News Summary - Online classes in school-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.