കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ റമ്മി നിയന്ത്രിക്കുംവിധം രണ്ടാഴ്ചക്കകം കേരള ഗെയിമിങ് ആക്ടിൽ ഭേദഗതി നിലവിൽവരുമെന്ന് സർക്കാർ ഹൈകോടതിയിൽ. ചൂതാട്ടം നിയന്ത്രിക്കുന്ന 1960ലെ കേരള ഗെയിമിങ് ആക്ടിൽ ഓൺലൈൻ റമ്മിെയ കൂടി ഉൾപ്പെടുത്തി വിജ്ഞാപനമിറക്കാൻ നടപടിയായിട്ടുണ്ട്.
സംസ്ഥാന പൊലീസ് മേധാവി നൽകിയ ശിപാർശ നിയമ വകുപ്പ് അംഗീകരിച്ചതായും സർക്കാർ അറിയിച്ചു. റെമ്മിയടക്കം ഒാൺലൈൻ ചൂതാട്ടവും പന്തയവും നിരോധിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി പോളി വടക്കൻ നൽകിയ പൊതുതാൽപര്യ ഹരജിയിലായിരുന്നു സർക്കാറിെൻറ വിശദീകരണം. വിശദീകരണം രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി തീർപ്പാക്കി.
1960െല ആക്ടിൽ ഒാൺലൈൻ ഗെയിമുകൾ ഉൾപ്പെട്ടിട്ടില്ലെന്ന പഴുതുപയോഗിച്ചാണ് ഒാൺലൈൻ റമ്മിയടക്കമുള്ളവ വ്യാപകമായിരിക്കുന്നതെന്നായിരുന്നു ഹരജിയിലെ ആരോപണം. നേരിയ വിജയസാധ്യത മാത്രമാണുള്ളതെന്നതിനാൽ ഗെയിമിൽ പങ്കെടുത്ത് സാമ്പത്തിക നഷ്ടമുണ്ടാകുന്നവർ ജീവനൊടുക്കുന്ന സംഭവങ്ങളുണ്ടായി.
എന്നാൽ, ഇവ പ്രോത്സാഹിപ്പിക്കുന്ന വിധം സിനിമ -കായിക താരങ്ങൾ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് സാധാരണക്കാരെ ഇത്തരം ചൂതാട്ടങ്ങളിലേക്ക് ആകർഷിക്കുകയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ചലച്ചിത്ര താരങ്ങളായ തമന്ന, അജു വർഗീസ് എന്നിവർക്ക് ഹൈകോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
സർക്കാർ വിശദീകരണത്തെ തുടർന്നാണ് ഓൺലൈൻ ചൂതാട്ടം അതീവ ഗൗരവമുള്ളതാണെന്ന് വിലയിരുത്തി നടപടികൾ തുടരാൻ നിർദേശിച്ച് കോടതി ഹരജി തീർപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.