എന്നും എപ്പോഴും പുതുപ്പള്ളിയെ ചുറ്റിപ്പറ്റി കേരളത്തില്‍ പൊതുപ്രവര്‍ത്തനം നടത്താനായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് താൽപര്യം. ഇക്കാരണത്താല്‍ പലവട്ടം ദേശീയതലത്തിലെ ക്ഷണം നിരസിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, 2018 മേയ് 27ന് നിര്‍ണായകമായ ആ തീരുമാനം കോണ്‍ഗ്രസ് ഹൈകമാന്‍ഡ് സ്വീകരിച്ചു, ഉമ്മന്‍ ചാണ്ടി ആന്ധ്രപ്രദേശിെൻറ ചുമതല ഏറ്റെടുക്കണം.
അങ്ങനെ ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസിനെ കരുത്തുറ്റതാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ഉമ്മന്‍ ചാണ്ടി ആന്ധ്രയിലേക്ക് പോയി. രാഷ്ട്രീയ ജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞാണ് ഉമ്മന്‍ ചാണ്ടിയെത്തേടി ദേശീയതലത്തില്‍ നിന്ന് ആ അംഗീകാരം എത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമെന്ന വലിയ ഉത്തരവാദിത്തം ഒ.സിയെ ഏല്‍പ്പിക്കുമ്പോള്‍ അത് മുന്നണി രാഷ്ട്രീയത്തിലെ ചാണക്യബുദ്ധിക്കുള്ള അംഗീകാരമായിത്തന്നെ വിദഗ്ധര്‍ വിലയിരുത്തി.
ആന്ധ്രപ്രദേശിെൻറ ചുമതല ഏല്‍പ്പിച്ച് ഉമ്മന്‍ ചാണ്ടിയെ ഒതുക്കാനാണ് പാര്‍ട്ടി നേതൃത്വത്തിെൻറ ശ്രമമെന്നും അതല്ല പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ആ ചുമതലയെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. കെ. കരുണാകരനെതിരായ പടനീക്കങ്ങളിലും ഗ്രൂപ് സമവാക്യങ്ങളുടെ അഴിച്ചുപണിയിലുമെല്ലാം മുന്നില്‍ക്കണ്ട മുഖം എ.കെ. ആൻറണിയുടേതാണെങ്കിലും അതിനൊക്കെ പിന്നിലെ ബുദ്ധി ഉമ്മന്‍ ചാണ്ടിയുടേതായിരുന്നു.
ആൻറണിയുടെ നിഴലായി മാത്രം ഒതുങ്ങിയെന്നും എന്നും രണ്ടാമനാകാനെ അദ്ദേഹത്തിന് വിധിയുള്ളൂവെന്ന വിമര്‍ശനമൊക്കെ പലതവണ കേരളം കേട്ടതാണ്. എന്നാല്‍, കോണ്‍ഗ്രസിലെ ചേരിപ്പോരുകളിലും മുന്നണിക്കപ്പുറത്തുള്ള എതിര്‍പ്പുകളിലും തന്ത്രങ്ങള്‍ മെനയാറുള്ളത് ഉമ്മന്‍ ചാണ്ടിയാണ്. കരുണാകരന് മന്ത്രിസഭയില്‍നിന്ന് രാജിവച്ചുപോലും ഉമ്മന്‍ ചാണ്ടി പ്രതിഷേധം അറിയിച്ച സംഭവവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.