ഒരിക്കലല്ല മൂന്നുവട്ടം മന്ത്രിസ്ഥാനം അരികില്‍ വരെ വന്ന് തട്ടിക്കളയേണ്ടി വന്നിട്ടുണ്ട് ഉമ്മന്‍ ചാണ്ടിക്ക്. 1980ലെ നായനാര്‍ മന്ത്രിസഭയിലേതായിരുന്നു ആദ്യ നിഷേധം. ആൻറണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗ്രൂപ് അന്ന് ഇടതുമുന്നണിക്കൊപ്പം ആയിരുന്നു.
ഇടതുമുന്നണിയോട് ചേരുന്നതില്‍ മാനസികമായി യോജിപ്പില്ലാത്തവര്‍ മന്ത്രിസഭയില്‍ വേണ്ടെന്ന് ആൻറണി നിലപാടെടുത്തു. കിട്ടിയ നാല് മന്ത്രിസ്ഥാനങ്ങളിലൊന്ന് പി.സി. ചാക്കോക്ക് ഉള്ളതാണെന്ന് ആൻറണി വാക്കും കൊടുത്തു. ഭൂരിപക്ഷം എം.എൽ.എമാരും ഉമ്മന്‍ ചാണ്ടി മന്ത്രിയാകണമെന്ന് അഭിപ്രായമുള്ളവരായിരുന്നു.
ഈ വികാരം കണക്കിലെടുത്ത് ഉമ്മന്‍ ചാണ്ടിയെ മന്ത്രിയാക്കേണ്ടി വരുമെന്ന് ആൻറണി ചാക്കോയെ അറിയിച്ചു. എന്നാല്‍, വിവരമറിഞ്ഞ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു- ചാക്കോക്ക് വാക്കുകൊടുത്തിട്ട് അത് മാറ്റേണ്ടെന്നും എം.എൽ.എമാരെ താന്‍ സമാധാനിപ്പിച്ചോളാം എന്നായിരുന്നു.1995ലാണ് രണ്ടാം വട്ടം മന്ത്രിസ്ഥാനം കൈവിടേണ്ടി വന്നത്. കരുണാകരന് രാജിെവച്ച് ആൻറണി മുഖ്യമന്ത്രിയായപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കും മന്ത്രിസ്ഥാനം ഉറപ്പായിരുന്നു.
എന്നാല്‍, കരുണാകരനെതിരായ നീക്കങ്ങളൊക്കെ മന്ത്രിസ്ഥാനത്തിന് വേണ്ടിയായിരുന്നെന്ന് തെറ്റിദ്ധരിക്കപ്പെടും എന്ന കാരണം പറഞ്ഞ് ആ അവസരം ഉമ്മൻ ചാണ്ടി നിഷേധിച്ചു. 2001ലെ എ.കെ. ആൻറണി മന്ത്രിസഭയില്‍ ഉമ്മൻ ചാണ്ടിക്ക് പകരം കെ.വി. തോമസ് മന്ത്രിയായി. അന്നും അവകാശവാദങ്ങള്‍ ഉന്നയിക്കാതെ ഉമ്മന്‍ ചാണ്ടി മാറി നിന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.