ഉമ്മൻ ചാണ്ടിയുടെ വിജയ രഹസ്യം എന്താണെന്ന് പരതി ഏറെയൊന്നും പോകേണ്ടതില്ല, അദ്ദേഹത്തിെൻറ കൂടെ ഏതാനും നിമിഷം െചലവഴിച്ചാൽതന്നെ മതി. പൊതുപ്രവർത്തനത്തിലും സാമൂഹികമണ്ഡലത്തിലും അദ്ദേഹം ചെലുത്തുന്ന വലിയ സ്വാധീനത്തിന് പിന്നിൽ എന്തോ വലിയ 'ട്രേഡ് സീക്രട്ട്' ഉണ്ടെന്നാണ് പലരെയും പോലെ ഞാനും ധരിച്ചിരുന്നത്.
എന്നാൽ, സിവിൽ സർവിസിൽനിന്ന് രാജിവെച്ച് പൊതുപ്രവർത്തനത്തിലേക്കിറങ്ങുന്ന ഘട്ടത്തിലാണ് എനിക്ക് അദ്ദേഹത്തെ അടുത്തറിയാൻ സാധിച്ചത്. തെൻറ ചുറ്റുപാട് അതിസൂക്ഷ്മമായി നിരീക്ഷിക്കാനും തന്നാലായത് അതിലേക്ക് നൽകാനും അദ്ദേഹത്തിനുള്ള കഴിവും താൽപര്യവും എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മളേക്കാൾ നന്നായി നമ്മെ മനസ്സിലാക്കാനും ഒരുവഴി ചൂണ്ടി, അതുവഴി നടക്കൂ എന്ന് പറയാനും കഴിവുള്ള നേതാവാണ് ഏതൊരു അണിയുടെയും കരുത്തും ധൈര്യവും. ആ അർഥത്തിൽ ഞാൻ തീർത്തും ധന്യനാണ്.
ജീവിതത്തിലെ ഏറെ ധർമസങ്കടത്തിലായിരുന്ന ഒരു ഘട്ടത്തിൽ എനിക്ക് വഴികാട്ടിയതും എന്നോട് എ.ഐ.സി.സിയുടെ റിസർച് വിങ്ങിൽ ചേരാനും നിർദേശിച്ചത് അദ്ദേഹമാണ്. കൂടെ നിന്നുവഴി കാണിച്ചതും തോളിൽ തട്ടി ശകാരിച്ചതും എെൻറ കർമമണ്ഡലങ്ങൾ വികസിപ്പിക്കാൻ വിലപ്പെട്ട ഉപദേശങ്ങൾ തന്നതും ഒരിക്കലും മറക്കാൻ കഴിയില്ല.
മുന്നിൽ ഓരോ പരാതി വരുമ്പോഴും അദ്ദേഹത്തിെൻറ മനസ്സ് ഓരോ വഴിയിലും അതിനുള്ള പരിഹാരം പരതിക്കൊണ്ടിരിക്കയാവും. ഇടക്ക് ഓരോ വിളി വരും, 'ആ സരിൻ, ഇദ്ദേഹത്തിന് എന്ത് ചെയ്തുകൊടുക്കാൻ കഴിയുമെന്ന് നോക്കൂ...' എന്നൊരു ശിപാർശയും! ആ വഴികളിൽ ഒരുപാട് ജീവിതങ്ങളിൽ ചെറിയ വെട്ടമെങ്കിലും പരത്താൻ അദ്ദേഹം വഴി കഴിഞ്ഞു എന്നതിൽ ഞാൻ കൃതാർത്ഥനാണ്.
ഉമ്മൻ ചാണ്ടി എന്ന അത്ഭുതത്തിനു പ്രത്യേകിച്ച് ട്രേഡ് സീക്രട്ട് ഒന്നുമില്ല. നിസ്വാർഥമായ സേവനത്തിൽ ലയിക്കുന്നതിൽ അദ്ദേഹത്തിനുള്ള സംതൃപ്തി, പരാതികൾ പരിഹരിക്കുക എന്നതല്ല, ഓരോ ഹൃദയത്തിലേക്കും നോക്കി അങ്ങോട്ട് ചേർന്നിരിക്കുക, കൂടെ ഒപ്പമുള്ള ഓരോരുത്തർക്കും എന്തുചെയ്യാൻ കഴിയും, അതൊക്കെ ചെയ്തു തീർക്കുക, ഇതൊക്കെയാണ് അദ്ദേഹത്തിെൻറ മന്ത്രങ്ങൾ. കണ്ട് ജീവിതത്തിൽ പകർത്താൻ ശ്രമിച്ച് പരാജയപ്പെട്ട ഒരുപാട് പേരുടെ (ഞാനടക്കം!) അനുഭവങ്ങൾ അതിലേറെ രസകരമാണ്.
ഇനിയും ഒരുപാട് ദൂരം താണ്ടാൻ അദ്ദേഹത്തിന് കഴിയട്ടെ. കൂടെയോടാൻ നമുക്കും! ജനസേവനത്തിൽ അദ്ദേഹം തെളിച്ചതിരി മുന്നോട്ടുകൊണ്ടുപോകാൻ നമുക്കൊക്കെ കഴിയണേ എന്ന ആഗ്രഹവും പ്രാർഥനയും മാത്രം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.