ഉമ്മൻചാണ്ടിക്ക്​ കോവിഡ്​ ഭേദമായി, വീട്ടിൽ തിരിച്ചെത്തി

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോവിഡ്​ ഭേദമായി ഇന്ന്​ വീട്ടിൽ തിരികെയെത്തി. മകൻ ചാണ്ടി ഉമ്മനാണ്​ വിവരം ഫേസ്​ബുക്കിലൂടെ അറിയിച്ചത്​. ഏപ്രിൽ എട്ടിനാണ്​ ഉമ്മൻചാണ്ടിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നത്​. പനിബാധിച്ചിരു​ന്നെങ്കിലും ഏതാനും ദിവസങ്ങൾക്ക്​ ശേഷം ആരോഗ്യ നില തൃപ്​തികരമാണെന്ന്​ ഡോക്​ടർമാർ അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്ക് ഒഴിഞ്ഞതിന് പിന്നാലെയാണ് ഉമ്മൻചാണ്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായ ഉമ്മൻചാണ്ടി, സംസ്ഥാനമാകെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു. 

Tags:    
News Summary - oommen chandy covid 19 negative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.