കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പുമായി കെ.വി തോമസ് സഹകരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. കോൺഗ്രസ ിലെ സമുന്നത നേതാവായ തോമസിന്‍റെ സേവനം തുടർന്ന് പാർട്ടിക്ക് ആവശ്യമുണ്ട്. ഇനിയും പാർട്ടിയിലെ ഉന്നത പദവികൾ അദ്ദേഹം അലങ്കരിക്കുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
ബാക്കിയുള്ള നാല് സീറ്റുകളിൽ ഇന്ന് തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ഒരു സീറ്റിൽ മാത്രമാണ് തർക്കമുള്ളതെന്നും അദ്ദേഹം അറിയിച്ചു.
രാജ്മോഹൻ ഉണ്ണിത്താന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച വിഷയത്തിൽ എതിർപ്പ് ഉണ്ടാവില്ല. മാധ്യമങ്ങളിലൂടെ പല തരത്തിലുള്ള വാർത്തകൾ വരും. ഇക്കാര്യങ്ങൾ ആളുകൾക്ക് മനസിലാകും. ഞാൻ സ്ഥാനാർഥിയാകുമെന്ന തരത്തിൽ പല വാർത്തകൾ വന്നിരുന്നു. പക്ഷെ ഒന്നും നടന്നില്ലെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.