ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര കൊട്ടാരക്കരയിലെത്തിയപ്പോൾ

ജനമൊഴുകുന്നു...ജനനായകനൊപ്പം; അന്ത്യാഭിവാദ്യമർപ്പിക്കാൻ കാത്തുനിന്ന് ആയിരങ്ങൾ

തിരുവനന്തപുരം/ പത്തനംതിട്ട: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപ യാത്രക്ക് ഹൃദയാഭിവാദ്യം അർപ്പിക്കാൻ വഴിനീളെ കാത്തുനിന്ന് ജനം. തിരുവനന്തപുരത്തുനിന്ന് കോട്ടയം പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര നേരത്തെ നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ചാണ് കടന്നുപോകുന്നത്. പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ തെരുവോരങ്ങളിലെല്ലാം ജനം തടിച്ചുകൂടിയതോടെ പതുക്കെയാണ് വിലാപയാത്ര നീങ്ങുന്നത്. വി​ലാ​പ​യാ​ത്ര 56 കി​ലോ​മീ​റ്റ​ർ പി​ന്നി​ടാ​ൻ​ പ​ത്ത്​ മ​ണി​ക്കൂ​റി​ലേ​റെ​യെ​ടു​ത്തു.


ത​ല​സ്ഥാ​ന​ത്ത്​ വി​വി​ധ​യി​ട​ങ്ങ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ ശേ​ഷം രാ​വി​ലെ ഏ​ഴി​നാ​ണ്​ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വാ​ഹ​ന​ത്തി​ൽ പു​തു​പ്പ​ള്ളി ഹൗ​സി​ൽ നി​ന്ന്​ വി​ലാ​പ​യാ​ത്ര പു​റ​പ്പെ​ട്ട​ത്.  മഴ അവഗണിച്ചും നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാൻ റോഡിനിരുവശവും കാത്തുനിന്നു. എട്ടു മണിക്കൂറിലധികം എടുത്താണ് തിരുവനന്തപുരം ജില്ല പിന്നിട്ടത്. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. വാളകം വൈകുന്നേരം ആറരയോടെ പിന്നിട്ടു. രാത്രി ഒമ്പതോടെ വിലാപയാത്ര പത്തനംതിട്ട ഏനാത്ത് പിന്നിട്ടു. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ മകൻ ചാണ്ടി ഉമ്മനടക്കം മക്കളും പ്രമുഖ കോൺഗ്രസ് നേതാക്കളുമുണ്ട്. 


പു​തു​പ്പ​ള്ളി​ക​വ​ല​യി​ൽ നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ മു​റ്റ​ത്ത്​ വ്യാ​ഴാ​ഴ്ച ഉ​ച്ച 12നാ​ണ് സം​സ്​​കാ​ര​ശു​ശ്രൂ​ഷ. ഒ​ന്നി​ന്​ വി​ലാ​പ​യാ​ത്ര​യാ​യി മൃ​ത​ദേ​ഹം പു​തു​പ്പ​ള്ളി വ​ലി​യ പ​ള്ളി​യി​ലേ​ക്ക്​ ​കൊ​ണ്ടു​പോ​കും. ഉ​ച്ച​ക്ക്​ ര​ണ്ട്​ മു​ത​ൽ പ​ള്ളി​യു​ടെ വ​ട​ക്കേ​പ​ന്ത​ലി​ൽ പെ​ാതു​ദ​ർ​ശ​ന​ത്തി​നു​വെ​ക്കും. ഉ​ച്ചക​ഴി​ഞ്ഞ്​ 3.30നാ​ണ്​ അ​ന്ത്യ​ശു​ശ്രൂ​ഷ ച​ട​ങ്ങു​ക​ൾ. ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ഹു​ൽ ഗാ​ന്ധി​യ​ട​ക്കം പ്ര​മു​ഖ നേ​താ​ക്ക​ൾ പ​​ങ്കെ​ടു​ക്കും.​ എ​ക്കാ​ല​വും ഓ​ടി​യെ​ത്തി​യി​രു​ന്ന പു​തു​പ്പ​ള്ളി സെ​ന്‍റ്​​ജോ​ർ​ജ്​ ഓ​ർ​ത്ത​ഡോ​ക്സ്​ വ​ലി​യ പ​ള്ളി​യി​ൽ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ ക​ല്ല​റ​യി​ലാ​ണ്​ അ​ന്ത്യ​വി​ശ്ര​മം.

സംസ്കാരം ഔദ്യോഗിക ബഹുമതികളില്ലാതെയാണ് നടക്കുക. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. കുടുംബത്തിന്‍റെ ആഗ്രഹം അനുസരിച്ച് ചടങ്ങുകൾ നടത്തുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags:    
News Summary - oommen chandy last journey to puthuppally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.