കോട്ടയം: പാമ്പാടി വെള്ളൂർ അണ്ണാടി വയലിനു സമീപത്തെ 22 കുടുംബങ്ങളുടെ ഓർമയിൽ മാത്രമല്ല, രേഖകളിലും ഉമ്മൻ ചാണ്ടിയുണ്ടാകും. മറ്റൊരു നേതാവിനും അവകാശപ്പെടാനില്ലാത്തവിധം ഉമ്മൻ ചാണ്ടിയുടെ പേരിലൊരു നഗറുമുണ്ട് കോട്ടയത്ത്- പാമ്പാടിയിലെ ഉമ്മൻ ചാണ്ടി നഗർ. 22 വീട്ടുകാരാണ് ഇവിടെ താമസിക്കുന്നത്.
വീടുവെക്കാനായി വായ്പാ സൗകര്യത്തോടെ സ്ഥലം വിൽപന നടത്താൻ ലക്ഷ്യമിട്ട് പതിറ്റാണ്ടുകൾ മുമ്പ് പാമ്പാടി ഹൗസിങ് കോഓപറേറ്റിവ് സൊസൈറ്റിയെന്ന പേരിൽ സൊസൈറ്റി രൂപവത്കരിച്ചിരുന്നു. ഇവർ 26 വർഷം മുമ്പ് വെള്ളൂരിലെ അണ്ണാടി വയലിനു സമീപം നാല് ഏക്കർ സ്ഥലം വാങ്ങി. അന്ന് കോൺഗ്രസ് നേതൃത്വം നൽകിയ ബോർഡിനായിരുന്നു സൊസൈറ്റി ഭരണം. അവർ ഈ സ്ഥലത്തിന് ഉമ്മൻ ചാണ്ടി നഗർ എന്നു പേരിട്ടു.
ആധാരത്തിലും മറ്റു രേഖകളിലും എല്ലാ സ്ഥലം ഉമ്മൻ ചാണ്ടി നഗർ തന്നെ. പിന്നീട് ഇവിടെ വീടുകൾ നിർമിച്ചു. ഇവിടെ ‘ഉമ്മൻ ചാണ്ടി നഗർ’ എന്നപേരിൽ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ദേശീയപാതയിൽ പാമ്പാടി അണ്ണാടിവയൽ ജങ്ഷനും ഇളപ്പുങ്കൽ ജങ്ഷനും മധ്യേ മങ്ങാതെ ഈ ബോർഡ് ഇനിയുമുണ്ടാകും‘ഉമ്മൻ ചാണ്ടി നഗർ’. കാണുന്നവരുടെ മനസ്സിൽ ഓർമകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.