തന്‍െറ ഫോണില്‍നിന്ന് ഉമ്മന്‍ ചാണ്ടി സരിതയുമായി നിരവധി തവണ  സംസാരിച്ചിട്ടുണ്ടെന്ന് സലിംരാജ്

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സോളാര്‍ തട്ടിപ്പുകേസിലെ പ്രധാനപ്രതി സരിത എസ്. നായരും തന്‍െറ മൊബൈല്‍ ഫോണിലൂടെ നിരവധി തവണ സംസാരിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് സോളാര്‍ കമീഷനില്‍ മൊഴി നല്‍കി. തന്‍െറ രണ്ട് മൊബൈല്‍ ഫോണുകളിലായി സരിതയുമായി നടത്തിയ സംഭാഷണങ്ങളില്‍ ഇങ്ങോട്ടുവന്ന വിളികളില്‍ ഭൂരിഭാഗവും ഉമ്മന്‍ ചാണ്ടിക്കുള്ളതായിരുന്നു. ഉമ്മന്‍ ചാണ്ടിയും സരിതയെ വിളിക്കാറുണ്ടായിരുന്നു. ഇക്കാര്യം പ്രത്യേകാന്വേഷണ സംഘത്തലവനായിരുന്ന എ.ഡി.ജി.പി എ. ഹേമചന്ദ്രനോടും മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനോടും പറഞ്ഞെങ്കിലും അവര്‍ ഗൗനിച്ചില്ല. ഇക്കാര്യം രണ്ട് ഉദ്യോഗസ്ഥരും തന്നോട് ചോദിച്ചില്ളെന്നും താന്‍ പറഞ്ഞ വിവരങ്ങളല്ല അവര്‍ മൊഴിയില്‍ ഉള്‍പ്പെടുത്തിയതെന്നും സലിംരാജ് പറഞ്ഞു.

സരിതയും താനും തമ്മിലെ 416 വിളികളില്‍ ഭൂരിഭാഗവും  ഉമ്മന്‍ ചാണ്ടിക്കുള്ളതായിരുന്നു. ഉമ്മന്‍ ചാണ്ടി തിരക്കിലായതിനാല്‍ പലപ്പോഴും ഫോണ്‍ കൊടുക്കാന്‍ കഴിയാറില്ല. നിരവധി തവണ തന്‍െറ ഫോണുപയോഗിച്ച് അദ്ദേഹം സരിതയോട് സംസാരിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ടിരുന്ന ജിക്കുവിന്‍െറ ഫോണിലേക്കും സരിത വിളിക്കാറുണ്ടെന്നാണ് അറിവ്. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ളിഫ്ഹൗസിലെ ലാന്‍ഡ് ഫോണില്‍നിന്ന് താന്‍ സരിതയുമായി സംസാരിച്ചിട്ടുണ്ട്. അറസ്റ്റിന് തൊട്ടുമുമ്പ് സരിത ക്ളിഫ്ഹൗസിലേക്ക് വിളിച്ചിരുന്നു. അപ്പോള്‍ ഫോണെടുത്തത് താനാണ്.  ഒരു ഫോണ്‍ നമ്പര്‍ ആരുടേതാണെന്ന് സരിത ചോദിച്ചപ്പോള്‍ എഴുകോണ്‍ സി.ഐയുടെ നമ്പറാണെന്ന് അന്വേഷിച്ചശേഷം മറുപടിയും നല്‍കി. ക്ളിഫ് ഹൗസിലെ ഫോണ്‍ മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫിലെ പലരും ഉപയോഗിക്കാറുണ്ട്.  ജിക്കുമോന്‍, ആര്‍.കെ. ബാലകൃഷ്ണന്‍ എന്നിവരും ഈ ഫോണില്‍നിന്ന് സരിതയെ വിളിച്ചിട്ടുണ്ട്. 

എന്നാല്‍, ക്ളിഫ്ഹൗസില്‍നിന്ന് സരിതക്ക് പോയ ഫോണ്‍വിളികള്‍ മുഴുവന്‍ തന്‍െറ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കാണികള്‍ക്കിടയില്‍ സരിതയെ കണ്ടിട്ടുണ്ട്. കടപ്ളാമറ്റത്തെ പരിപാടിയിലാണ് ആദ്യം കണ്ടത്.  എന്നാല്‍, അന്ന് സരിത സ്റ്റേജിലേക്ക് കയറിയോ എന്നറിയില്ല. ഉമ്മന്‍ ചാണ്ടി സരിതയെ ഓഫിസിലോ ഒൗദ്യോഗിക വസതിയിലോ നേരില്‍ കണ്ടതായറിയില്ല. ഇരുവരും ഫോണില്‍ എന്താണ് സംസാരിച്ചതെന്ന് അറിയില്ളെന്നും സലിംരാജ് പറഞ്ഞു.  കമീഷനില്‍ സരിത ഹാജരാക്കിയ സലിംരാജിന്‍െറ ഫോണ്‍ സംഭാഷണം സിറ്റിങ്ങിനിടെ കേള്‍പ്പിച്ചു. തനിക്കെതിരായ വകുപ്പുതല അന്വേഷണത്തിന്‍െറ ഭാഗമായി സരിതയെ വിസ്തരിക്കുന്നതിന് മുമ്പാണ് വിളിച്ചതെന്നും ശബ്ദരേഖയിലുള്ളത് തന്‍െറ ശബ്ദമാണെന്നും സലിംരാജ് സമ്മതിച്ചു. 2013 മേയ് 25ന് ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയെ എറണാകുളം ഗെസ്റ്റ് ഹൗസില്‍ കാണുമ്പോള്‍ ഡ്യൂട്ടിയില്‍ താനുണ്ടായിരുന്നുവെന്നും ടീം സോളാറുമായി ബന്ധപ്പെട്ട് ആരെങ്കിലും എത്തിയിട്ടുണ്ടോയെന്ന് തന്നോട് സരിത അന്വേഷിച്ചുവെന്നും സലിംരാജ് മൊഴി നല്‍കി.
 
Tags:    
News Summary - Oommen Chandy spoke to Saritha over my phone: Salim Raj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.