തിരുവനന്തപുരം: ശ്രീനാരായണഗുരു ഒാപൺ സർവകലാശാല വി.സി നിയമനത്തെ വിമർശിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പ്രതിപക്ഷനേതാവിനെയും എൻ.കെ. പ്രേമചന്ദ്രൻ എം.പിയെയും കടന്നാക്രമിച്ച് സി.പി.െഎ മുഖപത്രം.
വെള്ളാപ്പള്ളി നടേശെൻറ വർഗീയനിലപാടുമായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറും പ്രതിപക്ഷനേതാവും കൊല്ലത്തെ പാർലമെൻറംഗവുമെല്ലാം രംഗത്തുവന്നത് രാഷ്ട്രീയവും ജാതിബോധവും ഉള്ളിൽെവച്ചുതന്നെയാണെന്ന് 'ജനയുഗം' മുഖപ്രസംഗത്തിൽ വിമർശിച്ചു. ഗുരുവിനോടുള്ള കേരളനാടിെൻറ ആദരവും കടപ്പാടുമാണ്, ജനങ്ങളുടെ നികുതിപ്പണം വിനിയോഗിച്ച് സ്ഥാപിച്ച ഓപൺ യൂനിവേഴ്സിറ്റി അദ്ദേഹത്തിെൻറ സ്മാരകമാകണമെന്ന തീരുമാനത്തിന് പിന്നിൽ.
കേരളത്തെ ഭ്രാന്താലയമാക്കി തിരിച്ചുകൊണ്ടുവരാനുള്ള സംഘ്പരിവാർ ഗൂഢലക്ഷ്യത്തിന് വെള്ളവും വളവും കൊടുക്കുന്ന വെള്ളാപ്പള്ളി നടേശെൻറ ഇടുങ്ങിയ മനസ്സിനെ പുച്ഛിക്കാതിരിക്കാനാകില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.