ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ: ജോസ് ജംഗ്ഷന്‍ മുതല്‍ സൗത്ത് ജംഗ്ഷന്‍ വരെയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോസ് ജംഗ്ഷന്‍ മുതല്‍ സൗത്ത് ജംഗ്ഷന്‍ വരെയുള്ള പ്രദേശങ്ങള്‍ അമിക്കസ്‌ക്യൂറി അഡ്വ. എ.ജി. സുനില്‍ കുമാര്‍, അമിക്കസ്‌ക്യൂറി അഡ്വ. ഗോവിന്ദ് പത്മനാഭന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.




ജോസ് ജംഗ്ഷന്‍ മുതല്‍ സൗത്ത് ജംഗ്ഷന്‍ വരെയുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കരിക്കുന്നത് സംബന്ധിച്ചാണ് സന്ദര്‍ശനം നടത്തിയത്. ഓടകള്‍ കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി വരുന്നു. ഈ പ്രദേശങ്ങളിലെ ഓടകളിലെ ജലമൊഴുക്കിനെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കെ.എം.ആര്‍.എല്‍ (കേരള മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ) നോട് ആവശ്യപ്പെട്ടു.

കൊച്ചി കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുരേഷ്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനുരൂപ, കെ.എം.ആര്‍.എല്‍. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പോള്‍ എന്നിവര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി.

Tags:    
News Summary - Operation Break Through: Areas from Jos Junction to South Junction were visited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.