ഓപറേഷൻ പി ഹണ്ട്: സംസ്ഥാന വ്യാപക പരിശോധന; 37 കേസുകൾ; ആറുപേർ അറസ്റ്റിൽ

തിരുവനന്തപുരം: കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ പൊലീസ് നടത്തുന്ന പി ഹണ്ട് ഓപറേഷന്‍റെ ഭാഗമായി സംസ്ഥാനത്ത് വ്യാപക പരിശോധന. 455 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിൽ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ആറുപേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറല്‍, കാസര്‍കോട് ജില്ലകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 173 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയത് മലപ്പുറത്താണ്. മലപ്പുറം ജില്ലയില്‍ 60 സ്ഥലങ്ങളില്‍ പരിശോധന നടത്തി 23 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ 39 സ്ഥലങ്ങളില്‍ പരിശോധന നടത്തി 29 ഉപകരണങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം സിറ്റിയില്‍ 22 പരിശോധനകളിലായി അഞ്ച് ഇലക്ട്രോണിക് ഉപകരണങ്ങളാണ് കണ്ടെത്തിയത്.

ഏറ്റവും കുറവ് പരിശോധന നടന്ന പത്തനംതിട്ടയില്‍ എട്ട് സ്ഥലങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. ആലപ്പുഴ എട്ട്, കൊല്ലം ഏഴ്, കാസര്‍കോട് അഞ്ച്, പാലക്കാട് നാല്, തൃശൂര്‍ റൂറല്‍, തൃശ്ശൂര്‍ സിറ്റി, വയനാട് എന്നിവിടങ്ങളില്‍ മൂന്ന്, തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളിൽ ഓരോ കേസ് വീതവുമാണ് രജിസ്റ്റര്‍ ചെയ്തത്.

Tags:    
News Summary - Operation P-Hunt: 37 cases; Six people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.