തിരുവനന്തപുരം: ഓപറേഷൻ പി ഹണ്ടിൽ കൂടുതൽ പേർ വരുംദിവസങ്ങളിൽ കുടുങ്ങുമെന്ന് പൊലീസ്. കുട്ടികളുെട നഗ്നചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്ത 250 ഓളം പേരാണ് സൈബർഡോമിെൻറയും ഇൻറർപോളിെൻറയും നിരീക്ഷണത്തിലുള്ളത്.
ഇവരുടെ വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകളും ഹാക്ക് ചെയ്ത് പരിശോധിച്ച് വരുകയാണ്. വാട്സ്ആപ്പിലെ വിവിധ ഗ്രൂപ്പുകളിലൂടെയും 'സ്വർഗത്തിലെ മാലാഖമാർ' തുടങ്ങിയ ടെലഗ്രാം സൈറ്റിലൂടെയും വൻ തുകക്കാണ് നഗ്നചിത്രങ്ങൾ വിൽക്കുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഇടപാടുകൾ ബിറ്റ്കോയിൻ വഴിയാണ്. ഡോക്ടർമാർ, എൻജിനീയർമാർ, ഐ.ടി പ്രഫഷനലുകൾ അടക്കം ഗ്രൂപ്പുകളിൽ അംഗങ്ങളും അഡ്മിൻമാരുമാണ്. അഡ്മിൻമാരായ 92 പേരുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.