തിരുവനന്തപുരം: ഇടത് ഭരണത്തിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല അഴിമതിയുടേയും കുംഭകോണത്തിേൻറയും കെടുക ാര്യസ്ഥതയുടേയും കേന്ദ്രമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ഒരു പ്രൊ ചാൻസലർ മാത്ര മാണെന്നും സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനുള്ള അധികാരം മന്ത്രിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
എം.ജി സർവകലാശാലയിലെയും എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിെലയും മാർക്ക് ദാനവുമായും മാർക്ക് തിരിമറിയായും ബന്ധെപ്പട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് കുത്തഴിഞ്ഞ പുസ്തകമായി മാറിയിരിക്കുകയാണ്. എന്തും നടക്കുന്ന നിലയിലേക്കെത്തിയിരിക്കുന്നു. സർവകലാശാലകളിൽ പാർട്ടി നോമിനികളെ കുത്തി നിറച്ച് അവർ പറയുന്ന കാര്യങ്ങൾ നടത്തുന്ന അവസ്ഥയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഉന്നതമായ വിദ്യാഭ്യാസ യോഗ്യതയും പരിചയവുമുള്ള ആളുകളെ നിയമിക്കേണ്ട അക്കാദമിക് ബോഡികളിൽ പാർട്ടി താത്പര്യം മാത്രം പരിഗണിച്ചുകൊണ്ട് ചെയ്യുന്ന നടപടികൾ നമ്മുെട വിദ്യാഭ്യാസ മേഖലയെ തകർത്ത് തരിപ്പണമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.