അംഗപരിമിതർക്ക് താൽക്കാലിക മെഡിക്കൽ പ്രവേശനത്തിന് ഉത്തരവ്

കൊച്ചി: നീറ്റ് പരീക്ഷ ജയിച്ച അംഗപരിമിതിയുള്ള രണ്ടു വിദ്യാർഥിനികൾക്ക് താൽക്കാലികമായി മെഡിക്കൽ പ്രവേശനം നൽകാൻ ഹൈകോടതി ഉത്തരവിട്ടു. മെഡിക്കൽ പ്രവേശനം നിഷേധിച്ചതിനെതിരെ ഇവർ നൽകിയ അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഇവർ നേരത്തേ നൽകിയ ഹരജി സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്.

കഴിഞ്ഞ നീറ്റ് എഴുതുന്നതിന് അപേക്ഷ സമർപ്പിച്ചപ്പോൾ ഹരജിക്കാർ തങ്ങളുടെ അംഗപരിമിതി വ്യക്തമാക്കി സാമൂഹിക നീതി മന്ത്രാലയം നൽകിയ സർട്ടിഫിക്കറ്റുകളും സമർപ്പിച്ചിരുന്നു. ഇതു പരിഗണിച്ച് ഇവരെ പരീക്ഷയെഴുതാൻ അനുവദിച്ചു. എന്നാൽ, പരീക്ഷ പാസായശേഷം മെഡിക്കൽ കൗൺസിൽ നിയോഗിച്ച മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ ഇവർ മെഡിക്കൽ പ്രവേശനത്തിന് യോഗ്യരല്ലെന്നുകണ്ട് ഒഴിവാക്കി. ഇതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്.

Tags:    
News Summary - Order for temporary medical admission for disabled persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.