പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സിന്‍റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ പത്തനംതിട്ട ജില്ലാ കലക്ടറുടെ ഉത്തരവ്. ആസ്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിവന്നാല്‍ കാവല്‍ ഏർപ്പെടുത്താനും ജില്ലാ പൊലീസ് മേധാവിയോട് കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപക സംരക്ഷണ നിയമത്തിന്‍റെ അടിസ്ഥാനമാക്കി ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നടപടി.
സ്ഥാപനത്തിന്‍റെ പത്തനംതിട്ട ജില്ലയിലെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും സ്വര്‍ണവും മറ്റ് ആസ്തികളും അറ്റാച്ച് ചെയ്യുന്നതിനുമാണ് ജില്ലാ കലക്റുടെ ഉത്തരവ്. പ്രതികളുടെ എല്ലാ സ്ഥാപനങ്ങളും ശാഖകളും അടച്ചു പൂട്ടണമെന്നും വാഹന കൈമാറ്റം തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂർത്തിയാക്കാന്‍ ജില്ലാ പൊലീസ് മേധാവി, റീജണല്‍ ട്രാന്‍സ്പോർട്ട് ഓഫീസർ എന്നിവർക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.
നിക്ഷേപകരുടെ നഷ്ടം നികത്തുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തരവകുപ്പ് ഇ ഫിനാൻസ് എക്സ്പെൻഡിച്ചർ സെക്രട്ടറി സഞ്ജയ് കൗളിെൻറ നേതൃത്വത്തിൽ സമിതി രൂപവത്കരിച്ചിരുന്നു. 2000 കോടിയുടെ തട്ടിപ്പുനടത്തിയ കേസിലെ പ്രതികൾക്ക് രാജ്യത്ത് 125 കോടിയോളം രൂപയുടെ ആസ്തിയുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. പോപുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍, ഭാര്യ പ്രഭ, മറ്റ് മക്കളായ റിനു, റീബ, റിയ എന്നിവരാണ് അറസ്റ്റിലായത്.
രാജ്യത്ത് 21 ഇടങ്ങളിലാണ് പോപുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുള്ളത്. തമിഴ്നാട്ടില്‍ മൂന്നിടത്തായി 48 ഏക്കര്‍ സ്ഥലം, ആന്ധ്രപ്രദേശില്‍ 22 ഏക്കര്‍, തിരുവനന്തപുരത്ത് മൂന്ന് വില്ലകള്‍, കൊച്ചിയിലും തൃശൂരിലും ആഡംബര ഫ്ലാറ്റുകള്‍, പുണെ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടങ്ങളില്‍ ഓഫിസ് കെട്ടിടം ഉണ്ടെന്നും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.