മലപ്പുറം: ഓൺലൈനിൽ ഫോൺ ഓർഡർ ചെയ്തവർക്ക് കരിങ്കല്ലും ഇഷ്ടികയുമൊക്കെ പാർസൽ ലഭിച്ച സംഭവങ്ങൾ നിരവധിയുണ്ട്. എന്നാൽ, 1,400രൂപയുടെ പവർ ബാങ്ക് ഓർഡർ ചെയ്തപ്പോൾ 8,000 രൂപ വിലമതിക്കുന്ന ഫോൺ ലഭിച്ച കാര്യമാണ് മലപ്പുറം കോട്ടക്കൽ എടരിക്കോട് സ്വദേശി നബീൽ നാഷിദിന് പറയാനുള്ളത്.
അബദ്ധം കെയോടെ തന്നെ ഓൺലൈൻ വിൽപനക്കാരായ ആമസോണിനെ അറിയിച്ചപ്പോൾ സത്യസന്ധതയെ അവർ അഭിനന്ദിച്ചു. ഒപ്പം, ആ ഫോൺ താങ്കൾ തന്നെ ഉപയോഗിേച്ചാളൂ എന്ന ട്വീറ്റും മറുപടിയായി നൽകി.
ആഗസ്ത് 10 നാണ് ഷവോമിയുടെ 1,400രൂപ വിലയുള്ള 20,000 എം.എ.എച്ച് പവർ ബാങ്കിന് നബീൽ ബുക്ക് ചെയ്തത്. ആഗസ്ത് 15ന് പാഴ്സലായി സാധനം എത്തി. പെട്ടി പൊളിച്ചപ്പോൾ നബീൽ ഞെട്ടി. ഷവോമിയുടെ തന്നെ 8,000 രൂപ വിലമതിക്കുന്ന റെഡ് മി എട്ട് എ ഡ്യുവൽ എന്ന ഫോണായിരുന്നു അത്. സ്വാതന്ത്ര്യ ദിനത്തിൽ ലഭിച്ച അപ്രതീക്ഷിത 'സമ്മാന'ത്തിെൻെറ ഫോട്ടോ എടുത്ത് ഉടൻ തന്നെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ട്വീറ്റിൽ ആമസോണിനെ ടാഗ് ചെയ്യുകയും ചെയ്തു.
തെറ്റ് പറ്റിയതിൽ ക്ഷമാപണം നടത്തിയ ആമസോൺ, പാർസൽ തിരിച്ചു നൽകാനുള്ള റിട്ടേൺ പോളിസി ലിങ്ക് ട്വീറ്റ് ചെയ്തു. ഫോൺ താങ്കൾക്ക് തന്നെ ഉപയോഗിക്കുകയോ മറ്റാർക്കെങ്കിലും സംഭാവനചെയ്യുകയോ ചെയ്യാമെന്ന ട്വീറ്റും പിന്നാലെയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.