കൊച്ചി: ഓർത്തഡോക്സ് ബിഷപ്പുമാർ കൊച്ചിയിലെ ആർ.എസ്.എസ് കാര്യാലയത്തിലെത്തി ചർച്ചനടത്തി. ഗുജറാത്തിൽ നിന്നെത്തിയ ആർ.എസ്.എസ് സഹസർകാര്യവാഹക് മൻമോഹൻ വൈദ്യയുമായാണ് കൂടിക്കാഴ്ച നടത്തിയത്.
അഹമ്മദാബാദ് ഭദ്രാസനത്തിന്‍റെ ചുമതലയുള്ള ഗീവർഗീസ് മാർ യൂലിയോസും കൊച്ചി ഭദ്രാസനത്തിന്‍റെ ചുമതലയുള്ള ബിഷപ് യാക്കോബ് മാർ ഐറേനിയോസുമാണ് ആർ.എസ്.എസ് കാര്യാലയത്തിൽ സന്ദർശിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കണമെന്ന് ബി.ജെ.പിക്ക് ദേശീയ നേതൃത്വത്തിന്‍റെ നിർദേശമുണ്ട്. ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണയില്ലാതെ കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പിക്കാവില്ലെന്നാണ് വിവരം. ചർച്ചയിൽ പള്ളിത്തർക്കമടക്കമുള്ള വിഷയങ്ങളും കേരള രാഷ്ട്രീയവും ചർച്ചയായതാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.