കൊല്ലം: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒാർത്തഡോക്സ് വൈദികനായ ഒന്നാം പ്രതി എബ്രഹാം വർഗീസിെൻറ പാസ്പേർട്ട് അന്വേഷണ സംഘം പിടിച്ചെടുത്തു. പ്രതികൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് മുന്നിൽ കണ്ടാണ് നടപടി. പ്രതികൾക്കായി ബന്ധുവീടുകളിൽ അടക്കം വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഫോൺ സംഭാഷണങ്ങളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എബ്രഹാം വർഗീസിെൻറ വീട്ടിൽ െപാലീസ് പരിശോധന നടത്തിയിരുന്നു. എബ്രഹാം വർഗീസിനെയും നാലാം പ്രതി ജോയ്സ് െക. ജോർജിനെയുമാണ് ഇനിയും പിടികൂടാനുള്ളത്. ഇവരെ സമ്മർദത്തിലാക്കി കീഴടങ്ങാൻ നിർബന്ധിതരാക്കുന്ന നീക്കവുമായാണ് അന്വേഷണം സംഘം മുന്നോട്ടു പോകുന്നത്.
ഫാ. എബ്രഹാം വർഗീസ് മുൻകൂർ ജാമ്യത്തിന് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വർഗീസ് മുൻകൂർ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. നാലാം പ്രതി ജെയ്സ് കെ. ജോർജ് തിങ്കളാഴ്ച സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും. ശനിയാഴ്ച രാവിലെയാണ് ഒന്നാം പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.
1998 മുതലുള്ള സംഭവങ്ങളാണ് കേസിന് ആസ്പദമായി പറയുന്നത്. എന്നാല്‍, 2018 വരെ പരാതിക്കാരി ബലാത്സംഗ ആരോപണം ഉന്നയിച്ചിട്ടില്ല. യുവതി നല്കിയ സത്യവാങ്മൂലത്തിലും പീഡിപ്പിച്ചതായി ആരോപണമില്ല. അവരുടെ വാദം കണക്കിൽ എടുത്താൽപോലും പീഡനക്കുറ്റം നില നിൽക്കില്ലെന്നും ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷയിൽ പറയുന്നു. ഫാദര്‍ എബ്രഹാം വര്‍ഗീസ്, ജെയിംസ് ജോര്‍ജ് എന്നിവര്‍ നേരത്തേ ഹൈകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.