പത്തനംതിട്ട: വൈദികരുടെ ലൈംഗിക പീഡനത്തിനിരയായ വീട്ടമ്മയെ അപമാനിച്ച് കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വർഗീസിെൻറ യു ട്യൂബ് വിഡിയോ പോസ്റ്റ്. വീട്ടമ്മക്ക് സ്വഭാവദൂഷ്യമുണ്ട്, താൻ ഒളിവിലല്ല തുടങ്ങിയ കാര്യങ്ങളാണ് വിഡിയോയിലൂടെ പറയുന്നത്. വിവാദമായതോടെ യു ട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോ പിൻവലിച്ചു.
എബ്രഹാം വർഗീസ് തന്നെ നേരിട്ട് പറയുന്ന രീതിയിലാണ് വിഡിയോ ചിത്രീകരിച്ചിരുന്നത്. ഒരുമാസമായി ഒാർത്തഡോക്സ് ൈവദികരുമായി ബന്ധപ്പെട്ട അപവാദങ്ങളെ സംബന്ധിച്ച വിശദീകരണമാണ് ഇവിടെ നൽകുന്നത് എന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ഇൗ പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോൾ താൻ കേരളം വിട്ടുപോയതാണ്. പെൺകുട്ടി ആരോപിക്കുന്ന 16 വയസ്സിൽ കോട്ടയം സെമിനാരിയിൽ രണ്ടാം വർഷ വൈദിക വിദ്യാർഥിയാണ്.
പരാതിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണ്. മാധ്യമങ്ങളിൽ വൈദികൻ ഒളിവിലാണ് എന്നും മറ്റുമുള്ള തീർത്തും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് വരുന്നത്. തുടർന്നാണ് വീട്ടമ്മക്ക് സ്വഭാവദൂഷ്യമുണ്ടെന്നും മറ്റുമുള്ള പരാമർശങ്ങൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.