തൃശൂർ: സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒ.ടി.പി തട്ടിപ്പിെൻറ ഇരകളിൽ കമ ്പ്യൂട്ടർ പ്രഫഷനലുകളും സമ്പന്നരും! ഇത്തരം തട്ടിപ്പിനെകുറിച്ച് പൊതുസമൂഹത്തെ ജാ ഗ്രതപ്പെടുത്തുന്ന ബാങ്ക്ജീവനക്കാർ വരെ ഇരകളുടെ കൂട്ടത്തിലുണ്ട്.
നഗരത്തിലെ പ ്രമുഖ സ്വകാര്യ ബാങ്കിെൻറ സാങ്കേതിക വിഭാഗം മേധാവിയുടെ എക്കൗണ്ടിൽ നിന്ന് പോയത് 12 ലക ്ഷം രൂപയാണ്. ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കേയാണ് ഈ സന്ദേശം വന്നത്. 25 കോടി ഡോളറിെ ൻറ വിദേശ ലോട്ടറി അടിച്ചിട്ടുണ്ടെന്ന് അറിയിച്ച് മോബൈൽ ഫോണിൽ വന്ന ഒരു കോളാണ് നോക ്കിയിരിക്കേ അദ്ദേഹത്തിെൻറ പോക്കറ്റടിച്ചത്.
അതിെൻറ നടപടിക്രമങ്ങൾ, നികുതി എന്നിവയുടെ ഭാഗമായി അടക്കേണ്ടപണത്തെക്കുറിച്ച് വിശദമായി സംസാരിച്ചപ്പോൾ അദ്ദേഹം അതിൽ മയങ്ങി ആ കോളിൽ നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച് തെൻറ എക്കൗണ്ട് നമ്പർ അടക്കമുള്ള സകല വിവരങ്ങളും കൊടുത്തു.
ഒടുവിൽ ‘ഒകെ’കൊടുത്തപ്പോൾ മറുസന്ദേശം വന്നു- താങ്കളുടെഎക്കൗണ്ടിൽ നിന്ന് 12 ലക്ഷം രൂപ സ്വീകരിച്ചിരിക്കുന്നു, നന്ദി. അപ്പോഴാണ് കക്ഷിയുടെ കണ്ണ് തള്ളിയത്. തല ചുറ്റി അദ്ദേഹം നിലത്ത് വീണു. ബോധം വന്നപ്പോൾ പൊലീസിന് പരാതി നൽകി. ഒടുവിൽ ലഭിച്ച ഒ.ടി.പി നമ്പർ കൊടുത്തപ്പോഴാണ് ഒകെ പറഞ്ഞതും സെക്കൻഡുകൾക്കകം അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതും.
വൺ ടൈം പാസ് വേഡ് (ഒ.ടി.പി) തട്ടിപ്പുമായി ബന്ധപ്പെട്ട് ഇത്തരത്തിലള്ള നിരവധിപരാതികളാണ് പൊലീസിൽ എത്തുന്നത്. പണം നഷ്ടപ്പെട്ടവരെല്ലാം സമൂഹത്തിലെ ഉന്നതരും വിദ്യാസമ്പന്നരുമാണെന്നതാണ് ഞെട്ടിക്കുന്നത്.
ഡിജിറ്റൽ പണമിടപാടിെൻറ വ്യാപനത്തിനൊപ്പം വൻതോതിലാണ് തട്ടിപ്പുകളും പെരുകുന്നത്. തൃശൂർ ജില്ലയിൽ സിറ്റി-റൂറൽ പൊലീസ് പരിധിയിലായി ആഴ്ചക്കുള്ളിൽ തന്നെ ലഭിച്ചത് നൂറ് കണക്കിന് പരാതികളാണ്. കോടികളോടടുത്ത തുകയാണ് ജില്ലയിൽ നിന്നും ഒ.ടി.പി തട്ടിപ്പിലൂടെ നഷ്ടപ്പെട്ടിട്ടുള്ളത്.
വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന് ഒ.ടി.പി തട്ടിപ്പിൽ നഷ്ടപ്പെട്ടത് പതിനായിരങ്ങളാണ്. പണം നഷ്ടപ്പെട്ടവരിൽ നാമമാത്രമായ ആളുകളാണ് പരാതി നൽകിയിട്ടുള്ളത്. പലരും നാണക്കേടുകൊണ്ട് പരാതി നൽകാത്തവരുമുണ്ട്. കിട്ടിയ പരാതികളിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.