കൊല്ലം: വീട്ടിൽ തീയിട്ട അയൽവാസിയെ സി.സി.ടി.വി കാമറ ദൃശ്യത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് പിടികൂടി. അയൽവീട്ടിലെ കയർ കെട്ടുകൾ തീയിട്ട കുലശേഖരപുരം കുന്നേൽ വീട്ടിൽ ശശിധരനാണ് കുടുങ്ങിയത്. ഇയാൾ സ്ഥാപിച്ച സി.സി.ടി.വിയിലെ ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 12.30 ഓടെ കുലശേഖരപുരം പുന്നക്കുളം ആനന്ദ ഭവനത്തിൽ ആനന്ദെൻറ വീട്ടിലാണ് തീയിട്ടത്. വരാന്തയിലിരുന്ന കയർകെട്ടുകളിൽ തീയിട്ടത് വീട്ടിലേക്ക് പടരുകയായിരുന്നു. ശശിധരെൻറ ഉടമസ്ഥതയിലുള്ള വസ്തുവിെൻറ വിൽപന നിരന്തരമായി ആനന്ദൻ മുടക്കുന്നു എന്നതാണ് തീവെക്കാൻ കാരണമായി പറയുന്നത്.
കെട്ടിടത്തിൽകടവ് കയർ സംഘത്തിലെ ജീവനക്കാരിയായ ആനന്ദെൻറ ഭാര്യ വീടിന് മുന്നിൽ പിരിച്ചുവെച്ചിരുന്ന കയറാണ് കത്തിനശിച്ചത്. കയറിൽനിന്ന് തീ വീടിെൻറ മുന്നിലെ കതകിലും ജനാലയിലും ആളിപ്പടർന്നു. ശബ്ദം കേട്ട് ആനന്ദൻ ഉണർന്ന് ഭാര്യ ശാന്തമ്മയെയും ചെറുമകളെയും വിളിച്ചുണർത്തി അടുക്കളവാതിൽ വഴി പുറത്തിറങ്ങി.
ബഹളം െവച്ചതിനെതുടർന്ന് നാട്ടുകാർ ഓടിയെത്തി തീയണച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ശശിധരൻ കുടുങ്ങിയത്. അയൽപക്കത്ത് തീയിട്ടത് കാമറയിൽ പതിഞ്ഞതറിയാതെ നിന്ന അയൽവാസി ഒടുവിൽ പിടിയിലാകുകയായിരുന്നു. ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏകദേശം ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.