കോഴിക്കോട്: വടകര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി. ജയരാജനെതിരെ നിലവിലുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ. ഒരു കേസിൽ ശിക്ഷിച്ചിട്ടുണ്ട്. കതിരൂർ മനോജ് വധക്കേസ്, പ്രമോദ ് വധശ്രമക്കേസ് എന്നിവയിൽ ഗൂഢാലോചന നടത്തി, അരിയിൽ ഷുക്കൂറിനെ കൊല്ലാനുള്ള പദ്ധതി മറച്ചുവെച്ചു എന്നിവയാണ് ജയരാജെൻറ പേരിലുള്ള കേസുകളിൽ തീവ്രസ്വഭാവമുള്ളത്.
മറ്റുള്ളവ അന്യായമായി സംഘം ചേർന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ്. അന്യായമായി സംഘം ചേർന്ന് പൊതുമുതൽ നശിപ്പിച്ച കേസിൽ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം രണ്ടര വർഷം തടവിനും പിഴ അടക്കാനുമാണ് ശിക്ഷിച്ചത്.
ഇതിനെതിരെ നൽകിയ അപ്പീലിൽ തീരുമാനമാവുന്നതുവരെ വിധി നടപ്പാക്കുന്നത് ഹൈകോടതി തടഞ്ഞിട്ടുണ്ട്. ജയരാജെൻറ കൈവശം 2,000 രൂപയും ഭാര്യയുടെ പേരിൽ 5,000 രൂപയുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.